സഹജീവികളെ രക്ഷിക്കാന്‍ ചാവേറിനെ കെട്ടിപ്പിടിച്ച് വലിച്ചെറിഞ്ഞു, മരണത്തിലും താരമായി നജീഹ്, ലോകം വാഴ്ത്തിപ്പാടുന്നു ഈ ഇറാക്കി യുവാവിന്റെ നന്മ…

najeehനജീഹ് ഷാക്കര്‍ അല്‍ബല്‍ദാവി. ഇറാക്കിലെ കുറച്ചുപേര്‍ക്ക് മാത്രമേ ഇവന്‍ പരിചിതനായിരുന്നുള്ളു. ഇവന്റെ മരണം വരെ മാത്രം. എന്നാല്‍ ഇപ്പോള്‍ ഇവന്‍ ലോകത്തിന്റെ നായകനാണ്. തന്റെ ഒപ്പം പള്ളിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന 300ലേറെ പേരുടെ ജീവനാണ് നജീഹ് രക്ഷിച്ചത്. അതും സ്വന്തം ജീവിതം ഹോമിച്ചുകൊണ്ട്.

ഇറാക്കിലെ ബലാദ് നഗരത്തിലെ പള്ളിയിലേക്ക് കടന്നു കയറിയ ഐസിഎസ് ചാവേറിനെ തടയുന്നതിനായി നജീഹ് ഷാക്കര്‍ അല്‍ബല്‍ദാവി എന്ന സാധാരണക്കാരനായ യുവാവാണ് അസാധാരണമായ രീതിയില്‍ ജീവത്യാഗം ചെയ്തത്. ബലാദിലെ പള്ളിയിലേക്ക് അതിക്രമിച്ചു കയറി മനുഷ്യബോംബായി മാറിയ ഭീകരനെ അകത്തേക്ക് കടക്കുന്നതു തടയുന്നതിന്റെ ഭാഗമായി നജീഹ് ഓടിച്ചെന്ന് കെട്ടിപിടിച്ചു. ഭീകരനോടൊപ്പം നജീഹിന്റെ ശരീരവും ചിന്നിചിതറി. എങ്കിലും നജീഹിന്റെ പ്രവര്‍ത്തിയോടെ മൂന്നുറിലേറെ ജീവന്‍ നഷ്ടപ്പെടേണ്ട സ്ഥാനത്ത് 37 പേരുടെ മരണമാണ് സംഭവിച്ചത്. പരുക്കേറ്റ എഴുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. പള്ളിക്കും കേടുപാടുകള്‍ ഉണ്ടായില്ല. അസാമാന്യ ധൈര്യം കാണിച്ച നജീഹിന്റെ രക്തസാക്ഷിത്വം സോഷ്യല്‍ മീഡിയയിലൂടെ ലോകമെമ്പാടും പടര്‍ന്നു കൊണ്ടിരിക്കുകയാണ്. നജീഹിനായി രക്തസാക്ഷി മണ്ഡപം പണിയാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കള്‍.

Related posts