അ​രു​ണി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ഇ​ന്ന​ത്തെ ക​ള​ക്ഷ​ൻ അ​വ​നു​വേ​ണ്ടി.. ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ​ണം ന​ൽ​കാ​ൻ ബ​സ് ഉ​ട​മ​യും ജീ​വ​ന​ക്കാ​രും

കു​മ​ര​കം: റൂ​മാ​റ്റി​ക് ഹാ​ര്‍​ട്ട് ഡി​സീ​സ് ബാ​ധി​ത​നാ​യി ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന അ​രു​ണി​നാ​യി കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​കി​ത്സാ​നി​ധി സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ബ​സ് ഉ​ട​മ​യും രം​ഗ​ത്ത്. നാ​ലു ബ​സു​ക​ളു​ടെ ഇ​ന്ന​ത്തെ വ​രു​മാ​നം അ​രു​ണി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​മെ​ന്ന് ബ​സ് ഉ​ട​മ ര​ശ്മി ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ 7.55ന് ​കു​മ​ര​കം ച​ന്ത​ക്ക​വ​ല​യി​ലെ ബ​സ് ബേ​യി​ല്‍ കു​മ​ര​കം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​ഷി​ജി, സ​ഹാ​യനി​ധി സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​ജി. ബി​നു എ​ന്നി​വ​ര്‍ ​ബ​സു​ക​ളുടെ ട്രിപ്പ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

കോ​ട്ട​യം​-ചേ​ര്‍​ത്ത​ല റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ര​ണ്ടു കാ​ര്‍​ത്തി​ക ബ​സ്, കോ​ട്ട​യം​-കു​മ​ര​കം-​കൈ​പ്പു​ഴ​മുട്ട്-വൈ​ക്കം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വി​ശ്വ​നാ​ഥ് ബ​സ്, കൈ​പ്പു​ഴ മു​ട്ട്- വൈ​ക്കം റൂ​ട്ടി​ലോ​ടു​ന്ന കാ​ര്‍​ത്തി​ക ബ​സ് എ​ന്നി​വ​യു​ടെ ഇ​ന്ന​ത്തെ ക​ള​ക്ഷ​നാ​ണ് അ​രു​ണി​ന്‍റ് ചി​കി​ത്സാ നി​ധി​യി​ലേ​ക്കു ന​ല്കു​ന്ന​ത്.

Related posts

Leave a Comment