കേ​ര​ള സ്‌​റ്റോ​റി 2 ഗോ ​ബി​യോ​ണ്‍​ഡ് ; ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കേ​ര​ള സ്‌​റ്റോ​റി 2 ഗോ ​ബി​യോ​ണ്‍​ഡ് എ​ന്ന സി​നി​മ​യ്ക്ക് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യ​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.പ​ര​സ്പ​ര സൗ​ഹാ​ര്‍​ദ്ദ​ത്തോ​ടെ ജ​ന സ​മൂ​ഹം ജീ​വി​ക്കു​ന്ന മ​തേ​ര സ്വ​ഭാ​വം പു​ല​ര്‍​ത്തു​ന്ന കേ​ര​ള​ത്തെ സി​നി​മ​യി​ല്‍ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കു​മെ​ന്ന് ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ക്ക​വേ കോ​ട​തി അ​ഭി​പ്രാ​യ​പെ​ട്ടു.

സി​നി​മ​ക​ളി​ലെ അ​നാ​വ​ശ്യ​മാ​യ ഇ​ത്ത​രം രം​ഗ​ങ്ങ​ള്‍ സാ​മു​ദാ​യി​ക സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കാ​ന്‍ മ​തി​യാ​കു​ന്ന​താ​ണ്. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ഇ​ട​പെ​ടേ​ണ്ട​താ​ണെ​ന്നും കാ​ര്യ​ത്തി​ല്‍ അ​ങ്ങ​നൊ​രു ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യോ എ​ന്നും കോ​ട​തി വാ​ക്കാ​ല്‍ ചോ​ദി​ച്ചു. വെ​ള​ളി​യാ​ഴ്ച സി​നി​മ​യു​ടെ റി​ലീ​സിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് അ​തി​ന് മു​മ്പ് സി​നി​മ കാ​ണാ​ന്‍ കോ​ട​തി താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ഹ​ര്‍​ജി നി​ല​നി​ല്‍​ക്കു​മോ എ​ന്ന​തി​ല​ട​ക്കം എ​തി​ര്‍​പ്പു​ന്ന​യി​ക്കാ​നു​ണ്ടെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ അ​റി​യി​ച്ച​തി​നാ​ലാ​ണ് ഇ​ന്ന് തു​ട​ര്‍ വാ​ദ​ത്തി​നാ​യി മാ​റ്റി​യ​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യു​വ​തി​ക​ള്‍ നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ക​ഥ പ​റ​യു​ന്ന സി​നി​മ​ക്ക് കേ​ര​ള സ്‌​റ്റോ​റി 2 എ​ന്ന് പേ​രി​ട്ട​ത് ബോ​ധ​പൂ​ര്‍​വ​മാ​ണെ​ന്നും സാ​മൂ​ദാ​യി​ക ചേ​രി​തി​രി​വി​ന​ട​ക്കം കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ശ്രീ​ദേ​വ് ന​മ്പൂ​തി​രി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്ന​ത്.

സി​നി​മ പോ​ലു​ള്ള ക​ലാ​സൃ​ഷ്ടി​ക​ളി​ല്‍ സാ​ധാ​ര​ണ ഇ​ട​പെ​ടാ​റി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട കോ​ട​തി പ്ര​ഥ​മ​ദൃ​ഷ്ട്യ ഹ​ര്‍​ജി​ക്കാ​ര​ന്‍ പ​റ​യു​ന്ന​തി​ല്‍ കാ​ര്യ​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി. യ​ഥാ​ര്‍​ഥ സം​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​മ എ​ന്ന് പ​റ​ഞ്ഞ ശേ​ഷം കേ​ര​ള സ്‌​റ്റോ​റി എ​ന്ന് പേ​ര് ന​ല്‍​കു​ന്നു. കേ​ര​ള​ത്തി​ന്റെ പ്ര​തിഛാ​യ​ക്ക് ലോ​കം മു​ഴു​വ​ന്‍ കോ​ട്ടം വ​രു​ത്തു​ന്ന​താ​ണി​ത്.

അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ഹാ​ല്‍ സി​നി​മി​യി​ലെ ചി​ല വാ​ക്കു​ക​ള്‍ ത​ന്നെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് നീ​ക്കി​യി​രു​ന്നു. അ​തേ പ​രി​ഗ​ണ​ന ഇ​വി​ടെ ഉ​ണ്ടാ​യോ?. അ​തി​നാ​ല്‍ സി​നി​മ കാ​ണ​ണം. ഇ​തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കാ​നും ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ടീ​സ​റും ട്രെ​യി​ല​റും പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. ടീ​സ​റി​ലെ ഉ​ള്ള​ട​ക്കം സി​നി​മ​യി​ല്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു നി​ര്‍​മാ​താ​ക്ക​ളു​ടെ മ​റു​പ​ടി.

Related posts

Leave a Comment