നെ​​ഞ്ചി​​ടി​​പ്പി​​ന്‍റെ 25 മ​​ണി​​ക്കൂ​​റു​​ക​​ൾ ! ആ​​റാം ഹൃ​​ദ​​യ​​സ്പ​​ന്ദ​​ന​​ത്തി​​ൽ കോ​​ട്ട​​യം…

ഗാ​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ന​​ട​​ന്ന ആ​​റാ​​മ​​ത്തെ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ത്തി​​ലേ​​ക്ക്. ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്കു​​ന്ന സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യെ​​ന്ന നി​​ല​​യി​​ലും, ആ​​റ് ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ക​​യും ചെ​​യ്ത സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​യെ​​ന്ന നി​​ല​​യി​​ലും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ നേ​​ട്ടം കൈ​​വ​​രി​​ച്ചു.

പ​​ത്ത​​നം​​തി​​ട്ട സ്വ​​ദേ​​ശി പൊ​​ടിമോ​​ൻ, എ​​റ​​ണാ​​കു​​ളം ഇ​​ട​​ക്കൊ​​ച്ചി സ്വ​​ദേ​​ശി ബ​​ഷീ​​ർ, വ​​യ​​നാ​​ടുകാ​​ര​​നാ​​യ ബാ​​ല​​ൻ, തൃ​​പ്പൂ​​ണി​​ത്തു​​റ ഉ​​ദ​​യം​​പേ​​രൂ​​ർ സ്വ​​ദേ​​ശി സു​​ബ്രഹ്​മ​​ണ്യ​​ൻ, ച​​ങ്ങ​​നാ​​ശേ​​രി നാ​​ലുകോ​​ടി സ്വ​​ദേ​​ശി സ​​ജീ​​വ് ഗോ​​പി എ​​ന്നി​​വ​​ർക്കാണ് മു​​ന്പ് ഹൃ​​ദ​​യം മാ​​റ്റി​​വ​​ച്ച​​ത്.

എ​​ല്ലാ ശ​​സ്ത്ര​​ക്രി​​യ​​ക​​ളും ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന ശ​​സ്ത്ര​​ക്രി​​യ​​യി​​ൽ ഡോ. ​​ഷാ​​ജി പാ​​ല​​ങ്ങാ​​ട​​ൻ, ഡോ. ​​ശി​​വ​​പ്ര​​സാ​​ദ്, ഡോ. ​​നി​​ധീ​​ഷ്, ഡോ. ​​ജോ​​സ​​ഫ്, ഡോ. ​​ആ​​കാ​​ശ് ബാ​​ബു, അ​​ന​​സ്തേ​​ഷ്യ വി​​ഭാ​​ഗ​​ത്തി​​ലെ ഡോ. ​​തോ​​മ​​സ്, ഡോ. ​​മ​​ഞ്ജു, പെ​​ർ​​ഫ്യൂ​​ഷ​​നി​​സ്റ്റു​​മാ​​രാ​​യ രാ​​ജേ​​ഷ് മു​​ള്ള​​ൻകു​​ഴി, മെ​​ൽ​​വി​​ൻ മാ​​ത്യു, ആ​​ഷി​​ഷ് ജോ​​ഷ്, ക​​ണ്ണ​​ൻ, ന​​ഴ്സു​​മാ​​രാ​​യ ടി.​​പി. ബി​​ന്ദു, സ​​ലി​​ൻ, ടി​​റ്റോ എ​​ന്നി​​വ​​രാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്.

നെ​​ഞ്ചി​​ടി​​പ്പി​​ന്‍റെ 25 മ​​ണി​​ക്കൂ​​റു​​ക​​ൾ

വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ

9.00: തി​​രു​​വ​​ന​​ന്ത​​പു​​രം കിം​​സി​​ൽ​​നി​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് ഹൃ​​ദ​​യം കൈ​​മാ​​റു​​ന്ന അ​​റി​​യി​​പ്പ്.

9.05: ഒ ​​നെ​​ഗ​​റ്റീ​​വ് ഗ്രൂ​​പ്പി​​ൽ​​പ്പെ​​ട്ട മൃ​​ത​​സ​​ഞ്ജീ​​വ​​നി​​യി​​ൽ പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​രു​​ടെ ലി​​സ്റ്റ് പ​​രി​​ശോ​​ധി​​ക്കു​​ന്നു.

9.15: അ​​തി​​ര​​ന്പു​​ഴ തെ​​ള്ള​​കം സ്വ​​ദേ​​ശി ജോ​​സി​​നെ അ​​നു​​യോ​​ജ്യ​​നാ​​യി ക​​ണ്ടെ​​ത്തു​​ന്നു.

9.20: ജോ​​സി​​ന്‍റെ വീ​​ട്ടി​​ലേ​​ക്ക് ഫോ​​ണ്‍ ചെ​​യ്യു​​ന്നു.

9.50: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ജോ​​സി​​നെ അ​​ഡ്മി​​റ്റ് ചെ​​യ്യു​​ന്നു.

10.00: കോ​​വി​​ഡ് 19 ഉ​​ൾ​​പ്പെ​​ടെ പ​​രി​​ശോ​​ധ​​ന​​യ്ക്ക് സാ​​ന്പി​​ളു​​ക​​ൾ ശേ​​ഖ​​രി​​ക്കു​​ന്നു.

1.50: പ​​രി​​ശോ​​ധ​​നാ ഫ​​ലം അ​​നു​​കൂ​​ലം.

2.00: ശ​​സ്ത്ര​​ക്രി​​യ​​ക്കു​​ള്ള ന​​ട​​പ​​ടി​​ക്ക് ത​​യാ​​റാ​​ക്കു​​ന്നു.

3.25: കോ​​ട്ട​​യ​​ത്തു​​നി​​ന്നും ഹാ​​ർ​​ട്ട് ഓ​​ഫ് കോ​​ട്ട​​യ​​ത്തി​​ന്‍റെ ആ​​ബു​​ല​​ൻ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തു​​ന്നു.

3.30: കൊ​​ച്ചി​​യി​​ൽ​​നി​​ന്ന് എ​​യ​​ർ​​ഫോ​​ഴ്സി​ന്‍റെ ഹൃ​​ദ​​യം കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കാ​​സ്റ്റോ​​ണ്‍ (കാ​​സ്റോ​​ൾ) എ​​ത്തി.

3.32: ഡോ. ​​ജ​​യ​​കു​​മാ​​റും സം​​ഘ​​വും ആം​​ബു​​ല​​ൻ​​സി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക്.

6.00: കോ​​ട്ട​​യം ടീം ​​തി​​രു​​വ​​ന​​ന്ത​​പു​​രം കിം​​സി​​ൽ

9:00 വൃ​​ക്ക​​ക​​ളും ക​​ര​​ളും പു​​റ​​ത്തെ​​ടു​​ക്കു​​ന്നു.

ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ

2.00: ഹൃ​​ദ​​യം വേ​​ർ​​പെ​​ടു​​ത്ത​​ൽ ശ​​സ്ത്ര​​ക്രി​​യ.

3.30: ഹൃ​​ദ​​യ​​വു​​മാ​​യി കോ​​ട്ട​​യം സം​​ഘം ആം​​ബു​​ല​​ൻ​​സി​​ൽ പു​​റ​​പ്പെ​​ടു​​ന്നു.

5.15: ആം​​ബു​​ല​​ൻ​​സ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി

5.25: ശ​​സ്ത്ര​​ക്രി​​യ തു​​ട​​ങ്ങി

7.30: ശ​​സ്ത്ര​​ക്രി​​യ പൂ​​ർ​​ത്തി​​യാ​​യി.

Related posts

Leave a Comment