കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതുടര്‍ന്നു ഡ്യൂട്ടി ബഹിഷ്കരണം; പ്രശ്‌നം പരിഹരിച്ചു

doctersകോതമംഗലം: താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ജീവനക്കാര്‍ പണിമുടക്കിയത് ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിചിരുന്ന മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ആശുപത്രിയിലെത്തിയ ഒരു സംഘം അത്യാഹിത വിഭാഗം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു വഴിവച്ചത്.സംഭവത്തില്‍ പ്രതിഷേധിച്ചു കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇന്നലെ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് പണിമുടക്കി സമരം ചെയ്യുകയും ചെയ്തിരുന്നു. ഇത്ആശുപത്രിയിലെത്തിയ രോഗികളെ വലച്ചു.

നഗരസഭ കൗണ്‍സിലറും ചില കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുള്‍പ്പടെയുള്ളവരാണ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി സംഘാര്‍ഷവസ്ഥ സൃഷ്ടിച്ചതെന്നായിരുന്നു പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന  ഡോ.എല്‍ദോ വര്‍ഗീസിന് നേരയൊണ് കയ്യേറ്റശ്രമം ഉണ്ടായത്.പോലീസ് കസ്റ്റഡിയിലുള്ള മൃതദേഹം മോര്‍ച്ചറി തുറന്ന് കാണിക്കാന്‍ ഡോക്ടര്‍ സാവകാശം ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.നേതാക്കള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പരാതി. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് ജീവനക്കാരും ഒപി ബഹിഷ്കരിച്ച് ഇന്നലെ പണിമുടക്ക് നടത്തിയത്. രാവിലെ പത്ത് വരെയായിരുന്നു സമരം. അത്യാഹിത വിഭാഗത്തിന് മുമ്പില്‍ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നിട്‌നഗരസഭയിലെ ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും ഇടപെട്ട് നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ഡോക്ടര്‍മാരും ജീവനക്കാരും പരാതിയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

Related posts