എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ങ്ങ​നെ​യൊ​രു ആ​ക്ഷേ​പ​മു​ന്ന​യി​ച്ച​ത് ? അ​തി​ജീ​വി​ത​യെ വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ പ്ര​തി സ്ഥാ​ന​ത്തു​ള്ള ദി​ലീ​പി​നെ ക​ക്ഷി ചേ​ര്‍​ത്ത് ഹൈ​ക്കോ​ട​തി.

അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. ദി​ലീ​പി​നെ ക​ക്ഷി ചേ​ര്‍​ക്കു​ന്ന​തി​നെ എ​തി​ര്‍​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ചോ​ദി​ച്ചു.

ഹ​ര്‍​ജി​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. എ​ന്ത് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ഡ്ജി​ക്കെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു.

ജ​ഡ്ജി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചാ​ല്‍ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

പ്രോ​സി​ക്യൂ​ഷ​ന്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്ന് ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യെ അ​റി​യി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കു​ക​യാ​ണോ​യെ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് കോ​ട​തി ഇ​തി​നെ നേ​രി​ട്ട​ത്.

തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി സ​മ​ര്‍​പ്പി​ക്കു​ന്ന അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​മെ​ന്ന് ന​ടി കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts

Leave a Comment