ബ​ലാ​ത്സം​ഗ കേ​സി​ല്‍ ഹ​ര്‍​ജി​ക്കൊ​പ്പം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും; അ​ഭി​ഭാ​ഷ​ക​നു പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി…

ബ​ലാ​ത്സം​ഗ കേ​സി​ല്‍ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക്കൊ​പ്പം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന് അ​ഭി​ഭാ​ഷ​ക​ന് 25,000 രൂ​പ പി​ഴ​യി​ട്ടു ബോം​ബെ ഹൈ​ക്കോ​ട​തി.

വി​വേ​ച​ന ബു​ദ്ധി​യി​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​റ​ഞ്ഞു.

ഭ​ര്‍​ത്താ​വി​ന് എ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സി​ല്‍ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നൊ​പ്പം തെ​ളി​വാ​യി സ​മ​ര്‍​പ്പി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ര​ജി​സ്ട്രി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ഹ​ര്‍​ജി​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്നു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

നി​ര​വ​ധി പേ​ര്‍ ഈ ​ഫോ​ട്ടോ​ഗ്രാ​ഫു​ക​ള്‍ കാ​ണും. അ​തു​വ​ഴി ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​ടെ സ്വ​കാ​ര്യ​ത​യാ​ണ് ഹ​നി​ക്ക​പ്പെ​ടു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍​നി​ന്നു ഫോ​ട്ടോ​ക​ള്‍ നീ​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

അ​ഭി​ഭാ​ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു കു​റെ​ക്കൂ​ടി വി​വേ​ക​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റം കോ​ട​തി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ബെ​ഞ്ച് പ​റ​ഞ്ഞു.

Related posts

Leave a Comment