ബ​ലാ​ത്സം​ഗ കേ​സി​ല്‍ ഹ​ര്‍​ജി​ക്കൊ​പ്പം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും; അ​ഭി​ഭാ​ഷ​ക​നു പി​ഴ​യി​ട്ട് ഹൈ​ക്കോ​ട​തി…

ബ​ലാ​ത്സം​ഗ കേ​സി​ല്‍ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക്കൊ​പ്പം സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ന് അ​ഭി​ഭാ​ഷ​ക​ന് 25,000 രൂ​പ പി​ഴ​യി​ട്ടു ബോം​ബെ ഹൈ​ക്കോ​ട​തി. വി​വേ​ച​ന ബു​ദ്ധി​യി​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​ണ് അ​ഭി​ഭാ​ഷ​ക​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വി​ന് എ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സി​ല്‍ എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നൊ​പ്പം തെ​ളി​വാ​യി സ​മ​ര്‍​പ്പി​ച്ച ചി​ത്ര​ങ്ങ​ളാ​ണ് കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്. ര​ജി​സ്ട്രി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ഹ​ര്‍​ജി​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്നു​ണ്ടെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. നി​ര​വ​ധി പേ​ര്‍ ഈ ​ഫോ​ട്ടോ​ഗ്രാ​ഫു​ക​ള്‍ കാ​ണും. അ​തു​വ​ഴി ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​ടെ സ്വ​കാ​ര്യ​ത​യാ​ണ് ഹ​നി​ക്ക​പ്പെ​ടു​ന്ന​ത്. ഹ​ര്‍​ജി​യി​ല്‍​നി​ന്നു ഫോ​ട്ടോ​ക​ള്‍ നീ​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. അ​ഭി​ഭാ​ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു കു​റെ​ക്കൂ​ടി വി​വേ​ക​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റം കോ​ട​തി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ബെ​ഞ്ച് പ​റ​ഞ്ഞു.

Read More

കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് ശ​മ്പ​ളം ന​ല്‍​കാ​ന്‍ ബാ​ധ്യ​ത ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ! വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍…

കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ശ​മ്പ​ള​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് 103 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണം എ​ന്ന ജ​സ്റ്രി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ വി​ധി​യ്ക്കെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി. ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് പ്ര​കാ​രം ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​ത്തി​നാ​യി അ​ന്‍​പ​ത് കോ​ടി വീ​ത​വും ഉ​ത്സ​വ​ബ​ത്ത​യാ​യി മൂ​ന്ന് കോ​ടി​യും സെ​പ്തം​ബ​ര്‍ ഒ​ന്നാം തീ​യ​തി​യ്ക്ക​കം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്. ഇ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​നു​ള​ള ബാ​ധ്യ​ത ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ദി​ക്കു​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍ നി​യ​മ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച​താ​ണ് കെ​എ​സ്ആ​ര്‍​ടി​സി. സം​സ്ഥാ​ന​ത്തെ മ​റ്റ് ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​നു​ക​ള്‍​ക്കു​ള​ള പ​രി​ഗ​ണ​ന മാ​ത്ര​മേ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്കും സ​ര്‍​ക്കാ​രി​ന് ന​ല്‍​കാ​ന്‍ ക​ഴി​യൂ എ​ന്നും അ​തി​നാ​ല്‍ ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം. ഇ​തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഇ​ന്ന് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യ​ത്.…

Read More

ജോജു കുടുങ്ങുമോ ? ഒരു വാഹനം ഹരിയാന രജിസ്‌ട്രേഷന്‍;മറ്റൊന്നിലുള്ളത് ഫാന്‍സി നമ്പര്‍ പ്ലേറ്റ്; നടനെതിരേ പരാതി നല്‍കി കളമശ്ശേരി സ്വദേശി…

യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതിനിടയില്‍ ജോജു നിയമം പാലിക്കാതെയാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ച് കളമശേരി സ്വദേശി മനാഫ് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണു ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ റജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. ഇതു കൂടാതെ കോണ്‍ഗ്രസിന്റെ ഉപരോധത്തിനെതിരേ പ്രതിഷേധിച്ച ജോജു മാസ്‌ക് ധരിക്കാതെ പൊതുയിടത്തില്‍ ഇറങ്ങിയെന്നാണ് മറ്റൊരു ആരോപണം. കോവിഡ്…

Read More

റിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ പരാതി നല്‍കി സുശാന്തിന്റെ പിതാവ്; സാമ്പത്തികമായും മാനസികമായും സുശാന്തിനെ ചൂഷണം ചെയ്തുവെന്ന് ആരോപണം…

ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സുശാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണം ഇവരാണെന്ന് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നു. സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളര്‍ത്തിയത് റിയ ആണെന്നാണ് പിതാവിന്റെ ആരോപണം. പിന്നാലെ പരാതി നല്‍കുകയായിരുന്നു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ജൂണ്‍ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാല്‍പ്പതോളം സിനിമാപ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ റിയയുടെയും മൊഴിയുമെടുത്തിരുന്നു. സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് റിയയും വെളിപ്പെടുത്തിയിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് റിയ രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായെ ട്വീറ്റ് ചെയ്താണ് അന്വേഷണം ആവശ്യപ്പെട്ടത്.

Read More