ഹിന്ദു യുവതിയെ കല്യാണമണ്ഡപത്തില്‍ നിന്നു തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു ! ഞെട്ടിക്കുന്ന സംഭവം പാക്കിസ്ഥാനില്‍…

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കതിര്‍മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി മറ്റൊരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഭാരതി ഭായി എന്ന യുവതിയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. മതിയാരി ജില്ലയിലെ ഹാലയില്‍ നിന്നുമാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. ഇവരെ ഇസ്ലാമിലേക്ക് മതം മാറ്റി യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭാരതി ഭായിയും മറ്റൊരു ഹിന്ദു യുവാവുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് നടക്കാനിരിക്കെ വിവാഹ പന്തലില്‍ നിന്ന് ഷാറുഖ് ഗുല്‍ എന്നയാളും സംഘവുമാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് കിശോര്‍ ദാസ് പറഞ്ഞു. പട്ടാപ്പകല്‍ എത്തിയ ഇവര്‍ക്ക് പൊലീസിന്റെ സഹായവും ഉണ്ടായിരുന്നു. ഷാറുഖ് ഖുല്‍ അല്ലാതെ മറ്റാരെയും തനിക്ക് അറിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം, ഭാരതിയുടെ വിവാഹം നടന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇസ്ലാം മതം സ്വീകരിച്ച രേഖകളും ഷാരൂഖ് ഗുല്ലുമായി വിവാഹം നടന്നുവെന്ന വിവരങ്ങളും ചിത്രങ്ങളുമാണ് പ്രചരിച്ചത്. രേഖകള്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഭാരതി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഭാരതി നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍. കറാച്ചിയിലെ അല്ലാമാ മുഹമ്മദ് യൂസഫ് ബനുരി ടൗണിലുള്ള ജംഇയ്യത്തുല്‍ ഉലൂം ഇസ്ലാമിയ എന്ന സ്ഥാപനത്തില്‍വച്ചാണ് മതം മാറിയത്.

ബുഷറ എന്ന പേര് അവര്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവെന്ന് രേഖകളില്‍ പറയുന്നു. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കെതിരേ വ്യാപകമായ അതിക്രമങ്ങള്‍ അരങ്ങേറുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ സംഭവം. സിന്ധ് പ്രവിശ്യയില്‍ ഇതിനു മുമ്പും നിരവധി തവണ ഹിന്ദുക്കള്‍ക്കു നേരെ സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

Related posts

Leave a Comment