ത​നി​ക്ക് 16 വ​യ​സേ​യു​ള്ളൂ എ​ന്ന് വാ​ദി​ച്ച് പീ​ഡ​ക​ന്‍ ! 19 വ​യ​സു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍; 13കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഇ​ങ്ങ​നെ…

ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം പ്രാ​യം ക​ണ​ക്കാ​ക്കാ​ന്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് മ​തി​യാ​യ രേ​ഖ​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​കോ​ട​തി. സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ത​ദ്ദേ​ശ​സ്ഥാ​പ​നം ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റോ മാ​ത്ര​മേ ഇ​തി​നാ​യി പ​രി​ഗ​ണി​ക്കാ​വൂ​വെ​ന്നും ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി. 13കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​സം സ്വ​ദേ​ശി​യു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പീ​രു​മേ​ട്ടി​ലെ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് പ്ര​തി​യാ​യ ഹ​ര്‍​ജി​ക്കാ​ര​ന്‍ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ള്‍ ജൂ​ണ്‍ മൂ​ന്നി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നീ​ട് ആ​ധാ​ര്‍ കാ​ര്‍​ഡ് പ്ര​കാ​രം ത​നി​ക്ക് 16 വ​യ​സ്സേ​യു​ള്ളൂ​വെ​ന്നും ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ ഹൈ​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കു​ക​യാ​യി​രു​ന്നു. 2006 ജ​നു​വ​രി ര​ണ്ടാ​ണ് ജ​ന​ന​ത്തീ​യ​തി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ് ത​നി​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി അ​സം ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കി. എ​ന്നാ​ല്‍, ഈ ​വാ​ദ​ത്തെ എ​തി​ര്‍​ത്ത പ്രോ​സി​ക്യൂ​ഷ​ന്‍, പ്ര​തി​യു​ടെ ജ​ന​ന​ത്തീ​യ​തി 2003 ഫെ​ബ്രു​വ​രി…

Read More

നാലുദിവസം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവം ! കുട്ടി അമ്മയുടെ കൈയ്യില്‍ തിരികെയെത്തിയത് ഏറെ നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍…

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ആശുപത്രിയില്‍ നിന്നും നാലു ദിവസമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് ഒടുവില്‍ ശുഭപര്യവസാനം. കുട്ടിയെ സഞ്ചിയിലാക്കി കടത്തിക്കൊണ്ടു പോയ പട്ടുക്കോട്ട സ്വദേശിനിയെ കണ്ടെത്തിയ പോലീസ് ഇവരില്‍ നിന്നും കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. മക്കളുണ്ടാവാത്തതിനെ തുടര്‍ന്ന് രണ്ടുതവണ വിവാഹ മോചനം നടത്തിയ യുവതി നിലവിലുള്ള ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനാണു കുട്ടിയെ തട്ടിയെടുത്തത്. 30 മണിക്കൂര്‍ നൂറിലേറെ പൊലീസുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണു കുഞ്ഞ് അമ്മയുടെ മടിത്തട്ടിലേക്കെത്തിയത്. തഞ്ചാവൂരിന് അടുത്തുള്ള പട്ടുകോട്ട സ്വദേശി വിജിയെന്ന സ്ത്രീ അറസ്റ്റിലായി. കുട്ടികളുണ്ടാകാത്ത യുവതി ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും വിശ്വാസം നേടി സ്വത്തിനു പിന്തുടര്‍ച്ച ലഭിക്കുന്നതിനാണ് തട്ടിക്കൊണ്ടുപോകലിനു മുതിര്‍ന്നത്. ഗര്‍ഭിണിയാണെന്ന് ഇവര്‍ കുടുംബത്തെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുണ്ടാവാത്തതിനാല്‍ നേരത്തേ രണ്ടുതവണ വിവാഹമോചിതയായിരുന്നു വിജി. ജനറല്‍ ആശുപത്രിക്കു മുന്നില്‍ നിന്ന്, വിജി കയറിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞതാണു നിര്‍ണായകമായത്. ഡ്രൈവര്‍ നല്‍കിയ വിവരം അനുസരിച്ച് ,ഡയപ്പര്‍ വാങ്ങിയ തഞ്ചാവൂരിലെ…

Read More

അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയി ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു ! വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു പോയി;യുവാവ് പറയുന്നതിങ്ങനെ…

അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നവകാശപ്പെട്ട് നിരവധി പേര്‍ കാലാകാലങ്ങളായി രംഗത്തെത്തുന്നുണ്ട്. ഈ ശ്രേണിയിലേക്ക് ഇപ്പോള്‍ പുതിയൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയതായും കൈയില്‍ നാനോചിപ്പ് കടത്തിവിട്ടതായും അവകാശപ്പെടുകയാണ് സ്റ്റീവ് കോള്‍ബേണ്‍ എന്ന അമേരിക്കന്‍ യുവാവ്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതായും സ്റ്റീവ് കോള്‍ബേണ്‍ വിവരിക്കുന്നു. പറമ്പിലെ മരത്തിന്റെ മുകളില്‍ എന്തോ വട്ടമിട്ടുപറക്കുന്നത് കണ്ട് നോക്കി. പറക്കുംതളികയാണ് എന്ന് മനസിലായി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പറക്കുംതളികയിലേക്ക് വലിച്ചുകയറ്റിയതായി സ്റ്റീവ് കോള്‍ബേണ്‍ അവകാശപ്പെടുന്നു. മെഡിക്കല്‍ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്ക് തന്നെ കൊണ്ടുപോയി. അവിടെ വച്ച് തന്നോട് കിടക്കാന്‍ അന്യഗ്രഹജീവി ആവശ്യപ്പെട്ടതായി യുവാവ് വാദിക്കുന്നു. തുടര്‍ന്ന് തന്റെ ശരീരത്തിലേക്ക് ഒരു ചിപ്പ് കടത്തിവിട്ടു. സ്‌റ്റൈയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം ഉപയോഗിച്ചാണ് ചിപ്പ് കടത്തിവിട്ടത്. ഈ ഉപകരണത്തില്‍ നിന്ന് അള്‍ട്രാവൈലറ്റ് രശ്മികള്‍ പ്രസരിക്കുന്നത് കാണാന്‍ സാധിച്ചു.…

Read More

കാടിന്റെ നടുക്ക് വലിയ പ്രകാശം കണ്ട് വാഹനം നിര്‍ത്തി ! അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് ഉപേക്ഷിച്ചെന്നും വാദം.

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആളുകള്‍ക്ക് എപ്പോഴും താല്‍പര്യമുള്ള കാര്യമാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടോയെന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനില്‍ക്കുകയാണ്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടു പോയെന്ന് അവകാശപ്പെട്ട് പലരും മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവികള്‍ തന്നെ 52 തവണ തട്ടിക്കൊണ്ടു പോയെന്ന അവകാശവാദവുമായി ബ്രിട്ടീഷുകാരിയായ പൗള സ്മിത്ത് എന്ന 50കാരി അടുത്തിടെ എത്തിയിരുന്നു. സമാനമായ മറ്റൊരു അവകാശവാദമാണ് അരിസോണയിലെ സിറ്റ്ഗ്രീവ്സ് നാഷണല്‍ പാര്‍ക്കില്‍ ജോലി ചെയ്തിരുന്ന ട്രാവിസ് വാള്‍ട്ടണ്‍ എന്നയാളുടെയും അവകാശവാദം. 1975 നവംബറിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം വീട്ടിലേക്ക് മടങ്ങിയ ട്രാവിസ് വാള്‍ട്ടണെ ദൂരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു. അഞ്ചു ദിവസത്തിന് ശേഷം അടുത്തുള്ള ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ച് അദ്ദേഹത്തെ വീണ്ടും കണ്ടെത്തി. കാണാതാകലിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് തന്നെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വണ്ടിയില്‍ പോകുമ്പോഴായിരുന്നു സംഭവം. കാടിന്റെ…

Read More

പ്രണയ വിവാഹത്തിനു ശേഷം വധുവിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; അഞ്ചു ദിവസത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ പ്രത്യക്ഷപ്പെട്ട യുവതി പരാതി നല്‍കിയത് കാമുകനെതിരേ…

സേലത്ത് ജാതിമാറി പ്രണയിച്ച് വിവാഹം ചെയ്ത നവദമ്പതികളില്‍ വധുവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. പോലീസിന് പോലും യുവതിയെ കണ്ടെത്താന്‍ സാധിക്കാതിരുന്ന സംഭവത്തില്‍ അഞ്ച് ദിവസങ്ങള്‍ക്ക് ഇപ്പുറം അഭിഭാഷകനൊപ്പം യുവതി പോലീസ് സ്റ്റേഷനില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മാത്രമല്ല കാമുകനെതിരെ പരാതി നല്‍കുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകന്‍, വിവാഹത്തിന് സഹായം ചെയ്ത രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. അതേസമയം വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന ആരോപണവുമായി ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജാതിമാറിയുള്ള വിവാഹവും തുടര്‍ന്നുള്ള സംഭവങ്ങളും തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ചൊവ്വാഴ്ച മുതല്‍ ഗുണ്ടാ സംഘത്തിന്റെ തടവിലായിരുന്ന വധു ഒടുവില്‍ കാമുകനെ തള്ളി പറയുകയും കാമുകനെതിരേ പരാതി നല്‍കുകയും ആയിരുന്നു. ഈറോഡില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍ ഉണ്ടായത്. വണ്ണിയ സമുദായത്തില്‍ പെട്ട ഇളര്‍മതിയും ദളിത് വിഭാഗക്കാരനായ സെല്‍വനും…

Read More

ഹിന്ദു യുവതിയെ കല്യാണമണ്ഡപത്തില്‍ നിന്നു തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിപ്പിച്ചു ! ഞെട്ടിക്കുന്ന സംഭവം പാക്കിസ്ഥാനില്‍…

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കതിര്‍മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മതംമാറ്റി മറ്റൊരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഭാരതി ഭായി എന്ന യുവതിയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. മതിയാരി ജില്ലയിലെ ഹാലയില്‍ നിന്നുമാണ് യുവതിയെ തട്ടിക്കൊണ്ടു പോയത്. ഇവരെ ഇസ്ലാമിലേക്ക് മതം മാറ്റി യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാരതി ഭായിയും മറ്റൊരു ഹിന്ദു യുവാവുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. ഇത് നടക്കാനിരിക്കെ വിവാഹ പന്തലില്‍ നിന്ന് ഷാറുഖ് ഗുല്‍ എന്നയാളും സംഘവുമാണ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് കിശോര്‍ ദാസ് പറഞ്ഞു. പട്ടാപ്പകല്‍ എത്തിയ ഇവര്‍ക്ക് പൊലീസിന്റെ സഹായവും ഉണ്ടായിരുന്നു. ഷാറുഖ് ഖുല്‍ അല്ലാതെ മറ്റാരെയും തനിക്ക് അറിയില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, ഭാരതിയുടെ വിവാഹം നടന്ന ഫോട്ടോകള്‍ സോഷ്യല്‍…

Read More

പട്ടാപ്പകല്‍ വീട്ടില്‍ കയറി തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാന്‍ നാടോടി സ്ത്രീയുടെ ശ്രമം ! സംഭവം കോട്ടയത്ത്

വീട്ടില്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പട്ടാപ്പകല്‍ തട്ടിയെടുക്കാന്‍ നാടോടി സ്ത്രീയുടെ ശ്രമം. ഞായറാഴ്ച രാവിലെ പതിനൊന്നോടെ കടുത്തുരുത്തിക്ക് സമീപം അലരിയില്‍ കുന്നശ്ശേരില്‍ കുഞ്ഞുമോന്റെ വീട്ടിലാണ് സംഭവം. ശബ്ദം കേട്ട് അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴാണ് തൊട്ടിലില്‍ നിന്ന് സ്ത്രീ കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുന്നതു കണ്ടത്. പരിഭ്രാന്തയായ യുവതി നിലവിളിച്ചതോടെ നാടോടി സ്ത്രീ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയും ഉള്ളതായി യുവതി അറിയിച്ചു. കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ ഇതുവരെയും കണ്ടെത്തിയില്ല. സംഭവസമയത്ത് കുഞ്ഞും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ സമീപത്തെ പള്ളിയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ മണിക്കൂറുകളോളം നാടാകെ തിരഞ്ഞെങ്കിലും നാടോടി സ്ത്രീകളെ കണ്ടെത്താനായില്ല. മുഷിഞ്ഞ സാരിയുടുത്ത, 40 വയസ്സിനുമേല്‍ പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയാണ് വീട്ടില്‍ കയറിയതെന്ന് കുഞ്ഞിന്റെ അമ്മ പോലീസിനോട് പറഞ്ഞു.

Read More