ര​മ്യ ഹ​രി​ദാ​സും ബ​ൽ​റാ​മും ഭ​ക്ഷ​ണ​ത്തി​നാ​യി ഹോ​ട്ട​ലി​ൽ; ഹോ​ട്ട​ലി​നെ​തി​രെ കേ​സ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ന​ഗ​ര​ത്തി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ര​മ്യ ഹ​രി​ദാ​സ് എം​പി​യും, വി.​ടി. ബ​ൽ​റാ​മും അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്.

കോ​വി​ഡി​നെ തു​ട​ർ​ന്നു ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ഇ​വ​ർ ഹോ​ട്ട​ലി​ൽ ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

മ​ഴ​യാ​യ​തി​നാ​ലാ​ണ് ഹോ​ട്ട​ലി​ൽ ക​യ​റി​യ​തെ​ന്നാ​ണ് ര​മ്യ ഹ​രി​ദാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഭ​ക്ഷ​ണം ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ താ​നോ കൂ​ടെ​യു​ള്ള​വ​രോ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. പാ​ഴ്സ​ലി​നാ​യി കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ര​മ്യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഹോ​ട്ട​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​ത്തി​നാ​ണ് ക​സ​ബ പോ​ലീ​സ് ഹോ​ട്ട​ലി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment