ഭ​ർ​ത്താ​വ് “ഫി​റ്റോ​ട് ഫി​റ്റ്’! ഭ​ര്‍​ത്താ​വി​ന്‍റെ മ​ദ്യ​പാ​നം മൂ​ലം പൊ​റു​തി മു​ട്ടി​യ ഭാ​ര്യ മ​ക്ക​ളെ​യും കൂ​ട്ടി സ്ഥ​ലം വി​ട്ടു, ഒ​ടു​വി​ൽ ഭ​ർ​ത്താ​വ് വീ​ടി​ന് തീ​യി​ട്ടു; സംഭവം പയ്യന്നൂരില്‍

പ​യ്യ​ന്നൂ​ര്‍: ഭ​ര്‍​ത്താ​വി​ന്‍റെ മ​ദ്യ​പാ​നം മൂ​ലം പൊ​റു​തി മു​ട്ടി​യ ഭാ​ര്യ മൂ​ന്ന് ആ​ണ്‍​മ​ക്ക​ളേ​യും കൂ​ട്ടി ത​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ള്‍ ഗ​ള്‍​ഫ്കാ​ര​നാ​യ ഭ​ര്‍​ത്താ​വ് മ​ദ്യ​പി​ച്ച് വ​ന്ന് വീ​ടി​ന് തീ​യി​ട്ടു. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ പ​യ്യ​ന്നൂ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മൂ​ന്നാ​ഴ്ച മു​മ്പാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്.

അ​ന്നു​മു​ത​ല്‍ തു​ട​ങ്ങി​യ മ​ദ്യ​പാ​ന​ശ​ല്യം അ​സ​ഹ്യ​മാ​യ​പ്പോ​ൾ ഇ​യാ​ളു​ടെ ഭാ​ര്യ ര​ണ്ടു​ദി​വ​സം മു​മ്പ് മ​ക്ക​ളേ​യും കൂ​ട്ടി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

പ​തി​വു പോ​ലെ ഇ​ന്ന​ലേ​യും ഇ​യാ​ളു​ടെ ശ​ല്യം ആ​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ മാ​താ​വി​നെ അ​ടു​ത്ത വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ന്‍ കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യും ചെ​യ്തു. ഇ​തി​ന് ശേ​ഷ​മാ​ണ് ഭാ​ര്യ​യു​ടെ വ​സ്ത്ര​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും കി​ട​പ്പു​മു​റി​യി​ല്‍ കൂ​ട്ടി​യി​ട്ട് ഇ​യാ​ള്‍ തീ​വെ​ച്ച​ത്.​

തീ​യാ​ളി​പ്പ​ട​ര്‍​ന്ന​പ്പോ​ള്‍ അ​ടു​ത്ത വീ​ട്ടി​ലെ സ​ഹോ​ദ​ര​ന്‍ പോ​ലീ​സി​ലും ഫ​യ​ര്‍​ഫോ​ഴ്‌​സി​ലും വി​വ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​വ​രെ​ത്തി തീ​യ​ണ​യ്ക്കു​മ്പേ​ഴേ​ക്കും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ക​ട്ടി​ല്‍, അ​ല​മാ​ര,ജ​ന​ല്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ക​ത്തി ന​ശി​ച്ചി​രു​ന്നു.​പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന് ഭ​യ​ന്ന് അ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ സ്ഥ​ലം വി​ട്ടി​രു​ന്നു.

Related posts