വീട്ടിൽനിന്ന് ഉപയോഗ ശൂന്യമായ വസ്തുക്കൾ ഒഴിവാക്കണോ ‍? ഇതാ സുവർണാവസരം

കോ​ട്ട​യം: വീ​ട്ടി​ലും പ​റ​ന്പി​ലു​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കി​താ സു​വ​ർ​ണാ​വ​സ​രം. ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ലൂ​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും വീ​ട്ടി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാം. ആ​രോ​ഗ്യ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​വി​ധ വ​കു​പ്പു​ക​ളും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന എ​ട്ടി​നം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ അ​ത​തു മേ​ഖ​ല​ക​ളി​ലെ ക​ള​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് എ​ത്തി​ക്കേ​ണ്ട​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ (ക്യാ​രി ബാ​ഗു​ക​ൾ, പാ​യ്ക്കിം​ഗ് ക​വ​റു​ക​ൾ, ക​ട്ടി കു​റ​ഞ്ഞ മ​റ്റു പ്ലാ​സ്റ്റി​ക്കു​ക​ൾ) ക​ട്ടി കൂ​ടി​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ (ക​സേ​ര, പാ​ത്ര​ങ്ങ​ൾ മു​ത​ലാ​യ​വ) വ​സ്ത്ര​ങ്ങ​ൾ (തു​ണി​കൊ​ണ്ടു​ള​ള മ​റ്റു വ​സ്തു​ക്ക​ൾ) കു​പ്പി​ച്ചി​ല്ല്, ചെ​രു​പ്പ്, ബാ​ഗ്, ലെ​ത​ർ വ​സ്തു​ക്ക​ൾ, സി​എ​ഫ്എ​ൽ, ട്യൂ​ബ് ലൈ​റ്റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് വ​സ്തു​ക്ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണു മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ക്കേ​ണ്ട​ത്.

ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണു പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക. ജ​ന​പ്ര​തി​നി​ധി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​എ​സ്പി​സി, കു​ടും​ബ​ശ്രീ-​തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​ർ, ക്ല​ബു​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും ശു​ചീ​ക​ര​ണം. മാ​ലി​ന്യ​ങ്ങ​ൾ എ​ത്തി​ക്കേ​ണ്ട സ്ഥ​ലം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കും.

പ​രി​പാ​ടി​യി​ൽ ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റും. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും സൂ​ക്ഷി​ച്ചി​ട്ടു​ള​ള​തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പ​റ​ന്പു​ക​ളി​ലും ഉ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​തു​മാ​യ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും നാ​ടി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു​മു​ള​ള യ​ജ്ഞ​ത്തി​ൽ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു അ​റി​യി​ച്ചു.

Related posts