എന്നെ പ്രതിഷ്ഠയാക്കി വച്ചിരിക്കുന്ന അമ്പലമുണ്ട് ! തനിക്ക് ഉടനെങ്ങും കല്യാണം കഴിക്കാന്‍ പ്ലാനില്ലെന്ന് ഹണി റോസ്…

ബോയ്ഫ്രണ്ട് എന്ന മലയാള ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കംകുറിച്ച ഹണിറോസ് ഇന്ന് ആരാധകരുടെ ഇഷ്ടനായികയാണ്.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഇതിനോടകം ഹണി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ തന്നെ പ്രതിഷ്ഠിച്ചിരുത്തിയ ഒരു അമ്പലമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.

തമിഴ്നാട്ടിലുള്ള തന്റെയൊരു ആരാധകനാണ് വിചിത്രമായ കാര്യത്തിന് പിന്നിലെന്ന് ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഹണി പറഞ്ഞത്.

ഇതിനൊപ്പം തന്റെ വിവാഹത്തെ കുറിച്ചും അഭിനയത്തില്‍ തുടരുന്നതിനെ പറ്റിയുമൊക്കെ നടി വിശദീകരണം നല്‍കിയിരിക്കുകയാണ്.

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉടനെ കല്യാണം കഴിക്കാനൊന്നും പ്ലാനില്ലെന്നാണ് ഹണി പറയുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതും കല്യാണവും തമ്മില്‍ ഒരു ബന്ധവുമില്ല.

വിവാഹം കഴിഞ്ഞാലും അഭിനയം തുടരും. വിവാഹം കഴിഞ്ഞ ഉടനെ സിനിമ നിര്‍ത്തിയിട്ട് പോവുന്നത് എന്തുകൊണ്ടാണെന്ന് എനിക്കിനിയും മനസിലായിട്ടില്ല.

സിനിമ ചെയ്യാന്‍ കഴിയുന്നതും ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നതും നമുക്ക് കിട്ടുന്നു അനുഗ്രഹമാണ്.

സിനിമയില്‍ കഥാപാത്രത്തിന് അനുസരിച്ച് ഇന്റിമേറ്റ് സീനുകളൊക്കെ ചെയ്യേണ്ടി വരും. അതിഷ്ടപ്പെടാത്ത ഭര്‍ത്താക്കന്മാരുണ്ടെങ്കില്‍ സിനിമ ഉപേക്ഷിച്ച് പോവേണ്ടി വരത്തില്ലേ എന്ന ചോദ്യവും ഹണിയോട് ചോദിച്ചിരുന്നു.

‘അങ്ങനെ ഒരാള്‍ എന്തായാലും ഉണ്ടാവില്ല. കാരണം ആളെ മനസിലാക്കിയതിന് ശേഷമേ അതിലേക്ക് ഇറങ്ങാവൂ. ഒരു പരിചയവുമില്ലാത്ത ആളെ വിവാഹം കഴിക്കില്ലല്ലോ.

പരസ്പരം മനസിലാക്കി, ഇതിലൊക്കെ പുള്ളിയുടെ പിന്തുണ കൂടി ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം വിവാഹം കഴിക്കാമെന്ന് ഹണി പറയുന്നു.

ഇന്റിമേറ്റ് സീനുകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായിട്ടും വന്നു. പിന്നെ ചില സിനിമകളില്‍ ആ ഭാഗം മാത്രം കട്ട് ചെയ്ത് എടുത്ത് പ്രൊമോഷന് വേണ്ടി ഉപയോഗിച്ചിരുന്നു.

ഞാന്‍ മനസിലാക്കിയ സിനിമയെ പ്രൊമോട്ട് ചെയ്ത രീതി അതെനിക്ക് വലിയ വിഷമം തന്നു. സിനിമ കരാര്‍ ഒപ്പിടുമ്പോള്‍ അങ്ങനൊരു സീന്‍ ഇല്ലായിരുന്നു.

പിന്നീട് അത് കൂട്ടിച്ചേര്‍ത്തതാണ്. വളരെ ഇമോഷണലായ രംഗമാണ്. പക്ഷേ അത് പോയത് മറ്റൊരു അര്‍ഥത്തിലാണ്.

ആദ്യമായി പ്രതിഫലം കിട്ടിയത് പതിനായിരമാണ്. വിനയന്‍ സാറിന്റെ സിനിമയില്‍ അദ്ദേഹമാണ് തുക തന്നതെന്ന് ഹണി പറയുന്നു.

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലാണ് അത്. മണിക്കുട്ടന്‍ നായകനായ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നുവെന്ന് ഹണി പറയുന്നു.

തന്നെ പ്രതിഷ്ഠയായി വച്ചിരിക്കുന്ന ഒരു അമ്പലം തമിഴ്നാട്ടില്‍ ഉണ്ടെന്നാണ് പറഞ്ഞു കേട്ടതെന്നും ഹണി പറയുന്നു.

നേരില്‍ പോയി കണ്ടിട്ടില്ല. എന്നോട് ഭയങ്കര സ്നേഹമുള്ള വ്യക്തിയാണ് അദ്ദേഹം. ബോയ് ഫ്രണ്ട് മുതല്‍ എല്ലാ ആഴ്ചയും എന്നെ വിളിക്കും.

പാണ്ടി എന്ന് അദ്ദേഹത്തെ വിളിക്കാനാണ് പറയുന്നത്. ഏത് സിനിമ ഇറങ്ങിയാലും പേപ്പറില്‍ ഒരു ഫോട്ടോ വന്നാലും പുള്ളി വിളിക്കും.

സിനിമയില്‍ അഭിനയിക്കുന്നതൊക്കെ വല്യ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്. പിന്നെ ഞാനിങ്ങനെ ഒരു അമ്പലം പണിതു. അതിലെ പ്രതിഷ്ഠ ഞാനാണെന്നും പറഞ്ഞതായും നടി പറയുന്നു.

Related posts

Leave a Comment