ഭര്‍തൃമതിയുടെ ഹണി ട്രാപ്പ്! മെസഞ്ചര്‍ വഴി നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്ത പോലീസുകാരനെതിരേ കേസ്; കേസ് കൊടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടതായി പോലീസുകാരന്‍

ത​ളി​പ്പ​റ​മ്പ്: പോ​ലീ​സു​കാ​ര​നെ​തി​രെ ഭ​ർ​തൃ​മ​തി​യു​ടെ ഹ​ണി ട്രാ​പ്പ്. കേ​സ് കൊ​ടു​ക്കാ​തി​രി​ക്കാ​ൻ 20 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ൽ യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്. ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഭ​ര്‍​തൃ​മ​തി​ക്ക് വാ​ട്‌​സ്ആ​പ്പ് മെ​സ​ഞ്ച​ര്‍ വ​ഴി സ്വ​ന്തം ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്തു എ​ന്ന പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സ്.

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​ര​നെ​തി​രേ​യാ​ണ് ഐ​ടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും ത​മ്മി​ല്‍ ഫേ​സ്ബു​ക്ക് വ​ഴി സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റി​യി​രു​ന്നു​വ​ത്രേ.

നേ​ര​ത്തെ ഈ ​പ്ര​ശ്‌​നം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മു​ന്നി​ല്‍ പ​രാ​തി​യാ​യി എ​ത്തി​യി​രു​ന്നു. അ​ന്ന് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​യ വി​ഷ​യ​ത്തി​ല്‍ യു​വ​തി വീ​ണ്ടും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു​വ​ത്രേ. 20 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യു​ള്ള ഓ​ഡി​യോ സ​ന്ദേ​ശം പോ​ലീ​സു​കാ​ര​ൻ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

Related posts