മ​തം മാ​റാ​മെ​ന്നു പ​റ​ഞ്ഞി​ട്ടും സ​ഹോ​ദ​ര​ന്‍ വെ​റു​തെ വി​ട്ടി​ല്ല ! സ​ഹാ​യ​ത്തി​ന് പോ​ലീ​സ് പോ​ലു​മെ​ത്തി​യി​ല്ലെ​ന്ന് നാ​ഗ​രാ​ജു​വി​ന്റെ ഭാ​ര്യ…

ഹൈ​ദ​രാ​ബാ​ദി​ലെ ദു​ര​ഭി​മാ​ന​ക്കൊ​ല​യി​ല്‍ പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കൊ​ല്ല​പ്പെ​ട്ട നാ​ഗ​രാ​ജു​വി​ന്റെ ഭാ​ര്യ അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന.

പോ​ലീ​സ് 30 മി​നി​റ്റ് വൈ​കി​യാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​തെ​ന്ന് സ​യ്യി​ദ് അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​ഹാ​യ​ത്തി​ന് ആ​രും ത​ന്നെ മു​ന്നോ​ട്ടു​വ​ന്നി​ല്ല. ത​ന്റെ സ​ഹോ​ദ​ര​നും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യ​ത്.

അ​തി​നി​ടെ നാ​ഗ​രാ​ജു​വി​ന് മ​ര​ണം സം​ഭ​വി​ച്ച​താ​യി അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് നാ​ഗ​രാ​ജു​വി​നെ അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന​യു​ടെ വീ​ട്ടു​കാ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഭാ​ര്യ​യ്ക്കൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ പോ​കു​മ്പോ​ള്‍ വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി​യാ​ണ് നാ​ഗ​രാ​ജു​വി​നെ ആ​ക്ര​മി​ച്ച​ത്. ഇ​രു​മ്പു​വ​ടി കൊ​ണ്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​ന് ശേ​ഷം ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന പ​റ​യു​ന്നു.

20 മി​നി​റ്റ് നേ​ര​മാ​ണ് സ​ഹോ​ദ​ര​നും കൂ​ട്ടാ​ളി​യും ചേ​ര്‍​ന്ന് ത​ന്റെ ഭ​ര്‍​ത്താ​വി​നെ മ​ര്‍​ദ്ദി​ച്ച​ത്. സ​ഹാ​യ​ത്തി​നാ​യി താ​ന്‍ മു​റ​വി​ളി കൂ​ട്ടി​യെ​ങ്കി​ലും ആ​രും ത​ന്നെ സ​ഹാ​യ​ത്തി​ന് എ​ത്തി​യി​ല്ല.

കാ​ഴ്ച​ക്കാ​ര്‍ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു.​പോ​ലീ​സ് അ​ര​മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് എ​ത്തി​യ​ത്. ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടു​ന്ന​തി​നി​ടെ ത​ന്റെ ഭ​ര്‍​ത്താ​വ് മ​രി​ച്ച​താ​യി അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന പ​റ​യു​ന്നു.

കാ​ര്‍ ഷോ​റൂ​മി​ലെ സെ​യി​ല്‍​സ്മാ​നാ​യ നാ​ഗ​രാ​ജു ഇ​ത​ര മ​ത​സ്ഥ​യാ​യ അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന​യെ ജ​നു​വ​രി​യി​ലാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ഒ​ടു​വി​ലാ​യി​രു​ന്നു വി​വാ​ഹം.

സ​ഹോ​ദ​ര​ന്‍ തു​ട​ക്കം മു​ത​ല്‍ ത​ന്നെ വി​വാ​ഹ​ത്തി​ന് എ​തി​രാ​യി​രു​ന്നു. നേ​ര​ത്തെ മു​സ്ലീം മ​തം സ്വീ​ക​രി​ച്ച ശേ​ഷ​വും സ​ഹോ​ദ​രി​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് നാ​ഗ​രാ​ജു സ​ഹോ​ദ​ര​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഇ​തി​നും സ​ഹോ​ദ​ര​ന്‍ സ​മ്മ​ത​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ഷ്രി​ന്‍ സു​ല്‍​ത്താ​ന പ​റ​യു​ന്നു. ഭ​ര്‍​ത്താ​വി​നെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് ത​ന്റെ സ​ഹോ​ദ​ര​നാ​ണ് എ​ന്ന് തു​ട​ക്ക​ത്തി​ല്‍ മ​ന​സി​ലാ​യി​രു​ന്നി​ല്ലെ​ന്നും അ​ഷ്രീ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment