ഹോ​ർ​മു​സ് തു​റ​ക്കാ​ൻ രാ​ജ്യാ​ന്ത​ര സേ​ന: ആ​വ​ശ്യ​വു​മാ​യി യു​എ​ഇ

അ​ബു​ദാ​ബി: ഇ​റാ​ന്‍റെ ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ച്ച് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഇ​ന്ധ​ന നീ​ക്കം സു​ഗ​മ​മാ​ക്കാ​ൻ രാ​ജ്യാ​ന്ത​ര സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​എ​ഇ രം​ഗ​ത്ത്. ഈ ​രാ​ജ്യാ​ന്ത​ര സ​മു​ദ്ര ദൗ​ത്യ സൈ​നി​ക​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്നും യു​എ​ഇ വ്യ​ക്ത​മാ​ക്കി. ദൗ​ത്യ​ത്തി​നാ​യി ത​ങ്ങ​ളു​ടെ നാ​വി​ക​സേ​ന​യെ ഏ​തു​സ​മ​യ​വും വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും അ​മേ​രി​ക്ക​യെ​യും പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളെ​യും യു​എ​ഇ അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഹോ​ർ​മു​സി​നാ​യി ക​ഴി​യു​ന്ന​ത്ര വി​ശാ​ല​മാ​യ ഒ​രു രാ​ജ്യാ​ന്ത​ര ദൗ​ത്യ​സേ​ന രൂ​പീ​ക​രി​ക്കു​ന്ന​തി​ലാ​ണു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും ഇ​റാ​നെ​തി​രേ യു​ദ്ധം ചെ​യ്യാ​ന​ല്ല ഈ ​ദൗ​ത്യ​സേ​ന​യെ​ന്നും യു​എ​ഇ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്‌​ക്കെ​തി​രേ ഇ​റാ​ൻ യു​ദ്ധം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് യു​എ​ഇ.

നാ​വി​ക​സേ​ന​യു​ടെ അ​ക​മ്പ​ടി​യി​ല്ലാ​തെ ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാ​ൻ എ​ളു​പ്പ​വ​ഴി​യി​ല്ലെ​ന്നാ​ണു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ട്രം​പ് ഭ​ര​ണ​കൂ​ട​വും വി​ശ്വ​സി​ക്കു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്നു​ത​ന്നെ ക​പ്പ​ലു​ക​ൾ​ക്ക് ക​ട​ലി​ടു​ക്കി​ലൂ​ടെ സ്വ​ത​ന്ത്ര​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​ൻ ലീ​വി​റ്റ് പ​റ​ഞ്ഞു.

ത​ങ്ങ​ൾ​ക്കു​നേ​രേ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ അ​സ്വ​സ്ഥ​രാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ ഇ​റാ​നെ സൈ​നി​ക​പ​ര​മാ​യി നി​ർ​വീ​ര്യ​മാ​ക്ക​ണ​മെ​ന്നാ​ണ് സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ അ​മേ​രി​ക്ക​യോ​ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തു​പോ​ലൊ​രു അ​വ​സ​രം ഇ​നി ല​ഭി​ക്കി​ല്ലെ​ന്നും കി​ട്ടി​യ അ​വ​സ​രം ഉ​പ​യോ​ഗി​ച്ച് ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ഈ ​രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​റാ​ൻ ഇ​തു​വ​രെ ന​ട​ത്തി​യ ഏ​ക​ദേ​ശം 85 ശ​ത​മാ​നം ആ​ക്ര​മ​ണ​ങ്ങ​ളും ല​ക്ഷ്യം വ​ച്ച​ത് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യാ​ണെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി​സി​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി ആ​രോ​പി​ച്ചി​രു​ന്നു. ഇ​റാ​ൻ എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment