കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ ! ഒരു നോക്ക് കാണണമെന്ന് വാശിപിടിച്ച ഭാര്യ മൃതദേഹത്തിന്റെ മൂടി മാറ്റിയപ്പോള്‍ ഞെട്ടി…

ആശുപത്രി അധികൃതരുടെ പിഴവ് പലര്‍ക്കും ജീവന്‍ നഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ജീവനോടെയുള്ളയാള്‍ മരിച്ചെന്ന് വിധിയെഴുതിയാണ് ആശുപത്രി അധികൃതര്‍ ഏവരെയും ഞെട്ടിച്ചത്.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപതിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചെന്നാണ് പാറ്റ്‌ന മെഡിക്കല്‍ കോളജ് അധികൃതര്‍ വിധിയെഴുതിയത്. ഇയാളുടെ മരണസര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു.

എന്നാല്‍ സംസ്‌കാരത്തിന് ശ്മശാനത്തിലെത്തിച്ച മൃതദേഹം കാണണമെന്ന് വാശി പിടിച്ചതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് കാണാന്‍ അനുമതി നല്‍കി.

എന്നാല്‍ മൃതദേഹം കണ്ട ഭാര്യ ഞെട്ടി. മൃതദേഹം മറ്റൊരാളുടേതായിരുന്നു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ‘മരിച്ചയാള്‍’ ജീവനോടെ ആശുപത്രിയില്‍ തന്നെയുണ്ടെന്നു വ്യക്തമായത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിഎംസിഎച്ച് സൂപ്രണ്ട് ഡോ. ഐ സ് ഠാക്കൂര്‍ പറഞ്ഞു.

ഏപ്രില്‍ 3നായിരുന്നു 40കാരന്‍ ചുന്നു കുമാറിനെ പാറ്റ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് ഇദ്ദേഹം മരിച്ചതായി ഞായറാഴ്ച കുടുംബത്തെ അറിയിക്കുകയായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചത് കൊണ്ട് മൃതദേഹം ബന്ധുക്കളെ കാണിക്കാന്‍ അനുവദിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ശ്മശാനത്തിലെത്തിച്ച മൃതദേഹം കാണണമെന്ന് ഭാര്യ വാശി പിടിച്ചു. തുടര്‍ന്ന് മൃതദേഹം കാണാന്‍ അനുവദിച്ചപ്പോഴാണ് മൃതദേഹം മറ്റൊരാളുടേതെന്ന് തിരിച്ചറിഞ്ഞത്.

കുടുംബത്തിലെ മറ്റെല്ലാവരെയും പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവാണെന്ന് ഭാര്യ കവിത പറയുന്നു.ഒടിഞ്ഞ കാലുമായി ഒരിഞ്ച് പോലും നടക്കാന്‍ കഴിയാതെ വീട്ടില്‍ ദിവസങ്ങളായി വിശ്രമിക്കുന്ന ഭര്‍ത്താവിന് പിന്നെ എങ്ങനെ കോവിഡ് വരുമെന്ന് ഭാര്യ ചോദിക്കുന്നു.

രോഗികളെ ആശുപത്രി അധികൃതര്‍ അവഗണിക്കുകയാണ് ഉണ്ടായതെന്നും കവിത ആരോപിച്ചു. എന്തായാലും സംഭവം ഇതിനോടകം ചര്‍ച്ചാവിഷയമായിട്ടുണ്ട്.

Related posts

Leave a Comment