കെറ്റിൽ ചിക്കൻ സൂപ്പറാ… ഹോസ്റ്റലിൽ ഉണ്ടാക്കിയ ചിക്കന്‍ കറി വൈറൽ

അ​മ്മ​യു​ണ്ടാ​ക്കു​ന്ന രു​ചി വേ​റെ എ​വി​ടെ ചെ​ന്നാ​ലും കി​ട്ടി​ല്ല. അ​മ്മ​യു​ടെ ക​റി​കൂ​ട്ടി​നൊ​പ്പം സ്നേ​ഹം കൂ​ടി ചാ​ലി​ക്കു​ന്പോ​ൾ അ​തി​ന്‍റെ സ്വാ​ദ് ഒ​ന്നു വേ​റെ​ത​ന്നെ​യാ​ണ്. അ​മ്മ​യു​ടെ ഭ​ക്ഷ​ണം ഏ​റ്റ​വും മി​സ് ചെ​യ്യു​ന്ന​ത് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്പോ​ഴാ​ണ്.

ഹോ​സ്റ്റ​ൽ താ​മ​സി​ക്കു​ന്ന​വ​രോട് അ​വി​ടു​ള്ള ഭ​ക്ഷ​ണ​ത്തെ കു​റി​ച്ച് പ്ര​ത്യേ​കി​ച്ച് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ… പി​ന്നെ കൂ​ട്ടു​കാ​രൊ​ന്നി​ച്ച് കൂ​ടി അ​ത് മ​റ്റൊ​രു വൈ​ബാ​ക്കി മാ​റ്റും. ഇ​ല്ലാ​യ്മ​യേ​യും സ്നേ​ഹി​ച്ച് തു​ട​ങ്ങു​ന്ന​ത് ഹോ​സ്റ്റ​ലി​ൽ ജീ​വി​ക്കു​ന്പോ​ഴാ​ണ്.

ഇ​പ്പോ​ഴി​താ ത​നു​ശ്രീ എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് ത​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ‘ഹോ​സ്റ്റ​ല്‍ ജീ​വി​തം’ എ​ന്ന കു​റി​പ്പോ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്. നാ​ല് ദി​വ​സം കൊ​ണ്ട് മൂ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം പേ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

ഒ​രു കോ​ഴി​ക്ക​റി ഉ​ണ്ടാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ഇ​ല്ക്ട്രി​ക്ക് കെ​റ്റി​ല്‍ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ഉ​ള്ളി​യും, മു​ള​കും, ഇ​ഞ്ചി​യും, ഉ​രു​ള​ക്കി​ഴ​ങ്ങും അ​രി​ഞ്ഞ് നി​ക്ഷേ​പി​ക്കു​ന്നു. പി​ന്നാ​ലെ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​നും ഇ​ടു​ന്നു. തു​ട​ര്‍​ന്ന് ക​റി തി​ള​ച്ച് വ​രു​മ്പോ​ള്‍ മ​റ്റ് മ​സാ​ല കൂ​ട്ടു​ക​ള്‍ കൂ​ടി ഇ​ട്ട് ഇ​ള​ക്കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി എ​ല്ലാ​വ​രും വ​ട്ട​ത്തി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ ഹോ​സ്റ്റ​ല്‍ അ​നു​ഭ​വം പ​ങ്കു​വ​ച്ചു​കൊ​ണ്ട് എ​ത്തി​യ​ത്. രാ​ത്രി​ക​ളി​ൽ കെ​റ്റി​ലി​ൽ ഞ​ങ്ങ​ൾ പ​ല​പ്പോ​ഴും മാ​ഗി ഉ​ണ്ടാ​ക്കു​മാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു ഒ​രു​കാ​ഴ്ച​ക്കാ​ര​ന്‍ കു​റി​ച്ച​ത്. ചി​ല​ര്‍ വൈ​ദ്യു​തി ബി​ല്ലി​നെ കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ടു. ഇ​തി​നെ​ക്കാ​ള്‍ സൗ​ക​ര്യ​പ്ര​ദം ഇ​ല​ക്ട്രി​ക്ക് കു​ക്ക​റാ​ണെ​ന്ന് ചി​ല​ര്‍ ഉ​പ​ദേ​ശി​ച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

Related posts

Leave a Comment