എം​ജി സ​ർ​വ​ക​ലാ​ശാ​ല ക്രോ​സ് ക​ൺ​ട്രി; കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് പു​രു​ഷ-​വ​നി​താ ചാ​മ്പ്യ​ന്മാ​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ ന​ട​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ക്രോ​സ് ക​ൺ​ട്രി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് ജേ​താ​ക്ക​ളാ​യി.

പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ആ​തി​ഥേ​യ​രാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

പു​രു​ഷ വി​ഭാ​ഗം വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ എം. ​അ​ന​ന്ത​കൃ​ഷ്ണ (എം​എ കോ​ള​ജ്, കോ​ത​മം​ഗ​ലം) ഒ​ന്നാം സ്ഥാ​ന​വും എ​സ്‌. ജി​ജി​ൽ (സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി) ര​ണ്ടാം സ്ഥാ​ന​വും ആ​ർ.​എ​സ്. മ​നോ​ജ് (എം​എ കോ​ള​ജ്, കോ​ത​മം​ഗ​ലം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ എ​ൻ. പൗ​ർ​ണ​മി (എം​എ കോ​ള​ജ്, കോ​ത​മം​ഗ​ലം) ഒ​ന്നാം സ്ഥാ​ന​വും കെ. ​സ്വേ​ത (എം​എ കോ​ള​ജ്, കോ​ത​മം​ഗ​ലം) ര​ണ്ടാം സ്ഥാ​ന​വും കെ.​എ​സ്. ശില്പ (അ​സം​പ്ഷ​ൻ കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ക്കു​ന്ന അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ത്തി​നു​ള്ള എം​ജി ടീ​മി​നെ മ​ത്സ​ര​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​അ​ന​ന്ത​കൃ​ഷ്ണ, ആ​ർ.​എ​സ്. മ​നോ​ജ് (എം​എ കോ​ള​ജ്, കോ​ത​മം​ഗ​ലം), എ​സ്. ജി​ജി​ൽ (സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി), റി​ജി​ൻ ബാ​ബു, ബെ​ഞ്ച​മി​ൻ ബാ​ബു (എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി) എ​ന്നി​വ​ർ പു​രു​ഷ ടീ​മി​ലും എ​ൻ. പൗ​ർ​ണ​മി , കെ. ​ശ്വേ​ത, ജി. ​ജി​ൻ​സി, ആ​ർ. കൃ​തി​ക (എം​എ കോ​ള​ജ്, കോ​ത​മം​ഗ​ലം), കെ.​എ​സ്. ശി​ല്പ, അ​ഞ്ജു മു​രു​ക​ൻ (അ​സം​പ്ഷ​ൻ കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി) എ​ന്നി​വ​ർ വ​നി​താ ടീ​മി​ലും ഇ​ടം നേ​ടി.

പു​രു​ഷ​വി​ഭാ​ഗം മ​ത്സ​ര​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഐ സ​ഹീ​ർ ഹു​സൈ​നും വ​നി​താ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ലി​മ്മ ജ​യിം​സും നി​ർ​വ​ഹി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ല്‍, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ റ​വ.​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി, കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് കാ​യി​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ബോ​ബി കെ. ​മാ​ണി, പ്ര​വീ​ൺ ത​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment