ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു; ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്കെ​ല്ലാം ബാ​ധ​കം

പൊ​ന്‍​കു​ന്നം: ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ന്‍​സും നി​ര്‍​ബ​ന്ധ​മാ​ക്കും. സ​മ്പൂ​ര്‍​ണ ‌ഭ​ക്ഷ്യ​സു​ര​ക്ഷാ ജി​ല്ല​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍​ക്കെ​തി​രേ പ​രി​ശോ​ധ​ന​യും നി​യ​മ​ന​ട​പ​ടി​ക​ളു​മു​ണ്ടാ​വും.

ശ​ബ​രി​മ​ല സീ​സ​ണ്‍ കാ​ല​ത്ത് വ​ഴി​യോ​ര​ത്ത് താ​ത്കാ​ലി​ക ക​ട​ക​ള്‍ പെ​രു​കാ​റു​ണ്ട്. യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളു​മി​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഇ​ത്ത​രം ക​ട​ക​ളി​ല്‍ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തും. ഇ​വ​രെ​ല്ലാം ലൈ​സ​ന്‍​സ് എ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ന്ന​തോ​ടെ വ​കു​പ്പി​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്കേ​ണ്ടി വ​രും.

2012ലാ​ണ് നി​യ​മം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ​ത്. എ​ന്നാ​ല്‍, ഇ​ന്നേ​വ​രെ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​യ​തി​നാ​ല്‍ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് വ​കു​പ്പി​ന്.

പ​ല​ച​ര​ക്കു​ക​ട, ബേ​ക്ക​റി, ചാ​യ​ക്ക​ട, പ​ഴം പ​ച്ച​ക്ക​റി ക​ട, മ​ത്സ്യ​മാം​സ വി​ല്‍​പ്പ​ന​ശാ​ല, റേ​ഷ​ന്‍​ക​ട, വ​ഴി​യോ​ര ക​ച്ച​വ​ടം, ത​ട്ടു​ക​ട​ക​ള്‍, പാ​ല്‍ സൊ​സൈ​റ്റി​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം ര​ജി​സ്‌​ട്രേ​ഷ​നും ലൈ​സ​ന്‍​സും നി​ര്‍​ബ​ന്ധ​മാ​ണ്.

ക​ള്ളു​ഷാ​പ്പു​ക​ൾ​ക്കും ലൈ​സ​ന്‍​സ് വേ​ണം. ക​ട​ക​ളി​ല്‍ പ​ല​ഹാ​ര​ങ്ങ​ള്‍ ത​യാ​റാ​ക്കി ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും വീ​ട്ടു​കാ​രും നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രും. ലൈ​സ​ന്‍​സ് എ​ടു​ക്കാ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക​യോ വി​ല്‍​ക്കു​ക​യോ ചെ​യ്യു​ന്ന​യാ​ള്‍ പ​ക​ര്‍​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത ആ​ളാ​ണെ​ന്ന മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം.

ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ജി​ല്ല​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ര​ജി​സ്‌​ട്രേ​ഷ​ന് ക്യാ​മ്പ് ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി ര​ജി​സ്റ്റ​ര്‍​ ചെ​യ്യാ​ൻ സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts