വഴിതർക്കത്തിന്‍റെ പേരിൽ ചാരുംമൂടിൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം; വൃ​ദ്ധദ​മ്പ​തി​ക​ള​ട​ക്കം ആ​റ് പേ​ർ​ക്ക് പ​രി​ക്ക്; ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ


ചാ​രും​മൂ​ട്: ഇ​ട​പ്പോ​ണി​ൽ രാ​ത്രി​യി​ൽ വീ​ടു​ക​യ​റി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വൃ​ദ്ധ​ദ​ന്പ​തി​ക​ള​ട​ക്കം ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു​പേ​രെ ഇ​ട​പ്പോ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നൂ​റ​നാ​ട് ഇ​ട​പ്പോ​ണ്‍ ത​റ​യി​ൽ സു​കു​മാ​ര​പി​ള​ള (75), ഭാ​ര്യ ക​മ​ല​മ്മ (65) , മ​ക്ക​ളാ​യ അ​രു​ണ്‍​കു​മാ​ർ (45), അ​നി​ൽ​കു​മാ​ർ (35), ചെ​റു​മ​ക​ൻ അ​ന​ന്തു (14), മാ​വേ​ലി​ക്ക​ര കാ​ടു​മ​ഠ​ത്തി​ൽ അ​നീ​ഷ് (38) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ളും മ​റ്റും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ക​രു​തു​ന്ന ര​ണ്ടു പേ​രെ നൂ​റ​നാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12 ഓ​ടെ ഒ​ന്പ​തം​ഗ സം​ഘ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വീ​ടി​ന്‍റെ ജ​നാ​ല ചി​ല്ലു​ക​ളും മ​റ്റും ത​ക​ർ​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ​രു​ന്പോ​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

സം​ഭ​വ​സ​മ​യ​ത്ത് മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം നൂ​റ് വ​യ​സു​ള്ള സു​കു​മാ​ര​പി​ള്ള​യു​ടെ മാ​താ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ അ​യ​ൽ​വീ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​രെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും അ​നി​ൽ​കു​മാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ബ​ഹ​ളം കേ​ട്ടു​ണ​ർ​ന്ന് ഭാ​ര്യാ​വീ​ടി​ന്‍റെ മു​ന്നി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് തി​രി​കെ വ​ന്ന അ​ക്ര​മി സം​ഘം അ​നീ​ഷി​നെ മ​ർ​ദി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രും ബ​ന്ധു​ക്ക​ളാ​യ അ​യ​ൽ​വീ​ട്ടു​കാ​രു​മാ​യി മാ​സ​ങ്ങ​ളാ​യി വ​ഴി സം​ബ​ന്ധ​മാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും ഈ ​ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​രു​തു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ത​ർ​ക്കം സം​ബ​ന്ധി​ച്ച് നൂ​റ​നാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഒ​ത്തു​തീ​ർ​പാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment