അർദ്ധരാത്രിയിൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രുടെ ആക്രമണം; വീ​ടി​ന്‍റെ​ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു; ഭീതിവിട്ടുമാറാതെ കുടുംബാംഗങ്ങൾ

വെ​ച്ചൂ​ർ: രാ​ത്രി സ​മ​യ​ത്തു വീ​ടി​നു നേ​ർ​ക്കു ക​ല്ലെ​റി​ഞ്ഞു ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. ഭ​യ​ച​കി​ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ടു​വി​ട്ടു പു​റ​ത്തി​നി​റ​ങ്ങി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വെ​ച്ചൂ​ർ ഇ​ട​യാ​ഴം​ക​രി​യി​ൽ ന​ടു​മു​റി​യി​ൽ റോ​ബി​യു​ടെ വീ​ടി​നു നേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.50നു ​സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ​മു​ൻ​വ​ശ​ത്തെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഭി​ന്ന ശേ​ഷി​ക്കാ​ര​നാ​യ റോ​ബി​യും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭീ​തി​യി​ൽ​നി​ന്നും റോ​ബി​യും കു​ടും​ബ​വും ഇ​നി​യും മോ​ചി​ത​രാ​യി​ട്ടി​ല്ല.

ഇ​തി​നു മു​ന്പു വെ​ച്ചു​രി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ വീ​ടു​ക​ൾ​ക്കു നേ​രെ ക​ല്ലെ​റി​ഞ്ഞ് നാ​ശ​ന​ഷ്ടം വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്ത വൈ​ക്കം പോ​ലീ​സ് സ​മീ​പ​ത്തെ സി​സി ടി​വി ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ലെ പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​വി​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment