അവർ എത്തിയില്ലായിരുന്നെങ്കിൽ..! ചുഴലിക്കാറ്റിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് കടലിൽ അകപ്പെട്ടവർക്ക് രക്ഷയായത് തമിഴ്നാട്ടുകാരായ മത്‌സ്യത്തൊഴിലാളികൾ

കാ​​​യം​​​കു​​​ളം : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ട്ടു​​​കാ​​​ട് നി​​​ന്നും ക​​​ട​​​ലി​​​ല്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യി കാ​​​ണാ​​​താ​​​യ അ​​​ഞ്ചു മ​​​ത്സ്യ ത്തൊഴി​​​ലാ​​​ളി​​​ക​​​ളെ കാ​​​യം​​​കു​​​ള​​​ത്തു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.​​​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ട്ടു​​​കാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജോ​​​ണ്‍ (52 ) , മോ​​​സ​​​സ് (55), കു​​​ട്ട​​​ന്‍ (32), ഫെ​​​ലി​​​ക്‌​​​സ് (50), ബ്രൂ​​​ണ (35) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വ​​​ലി​​​യ​​​ഴീ​​​ക്ക​​​ലി​​​ല്‍ നാ​​​ട്ടു​​​കാ​​​ര്‍ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​വ​​​രെ കാ​​​യം​​​കു​​​ളം താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ചൊവ്വാഴ്ച രാ​​​വി​​​ലെ 10ന് ​​​വെ​​​ട്ടു​​​കാ​​​ടുനി​​​ന്നു വ​​​ള്ള​​​ത്തി​​​ല്‍ മ​​​ത്സ്യ​​​ബ​​​ന്ധന​ത്തി​​​നു പോ​​​യ​​​ ഇവരെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ലും തി​​​ര​​​മാ​​​ല​​​യി​​​ലും​​​പെ​​​ട്ട് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു . തി​​​ര​​​മാ​​​ല അ​​​ടി​​​ച്ച് വ​​​ള്ള​​​ത്തി​​​ന്‍റെ പ​​​ടി​​​ക​​​ള്‍ ഇ​​​ള​​​കി. വള്ളത്തി​​​ന്‍റെ ഒ​​​രു എ​​​ന്‍ജി​​​ന്‍ ത​​​ക​​​ർന്നു.​​​ര​​​ണ്ടാ​​​മ​​​ത്തെ എ​​​ന്‍ജി​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് തീ​​​ര​​​ത്തേ​​​ക്കു​​​വ​​​രാൻ ശ്രമിച്ചെങ്കിലും വ​​​ള്ളം തി​​​ര​​​മാ​​​ല​​​ക​​​ളി​​​ലും കാ​​​റ്റി​​​ലും അ​​​ക​​​പ്പെ​​​ട്ടു. ഇ​​​തു മൂ​​​ലം ഇ​​​വ​​​ര്‍ക്ക് ക​​​ര​​​യി​​​ലേ​​​ക്കെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​തെ വ​​​ന്നു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍നി​​​ന്നു മ​​​ത്സ്യബ​​​ന്ധ​​​ന​​​ത്തി​​​നു വ​​​ന്ന ബോട്ടിലുള്ള വർ സ​​​ഹാ​​​യി​​​ച്ച​​​തി​​​നാ​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​ത്രി എട്ടു മ​​​ണിയോ​​​ടെ ഇ​​​വ​​​ര്‍ വ​​​ലി​​​യ​​​ഴീ​​​ക്ക​​​ല്‍ തീ​​​ര​​​ത്ത​​​ടു​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് നാ​​​ട്ടു​​​കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ല്‍ ഇ​​​വ​​​രെ കാ​​​യം​​​കു​​​ളം താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.ഒ​​​രു വ​​​ള്ളംകൂ​​​ടി ക​​​ട​​​ലി​​​ല്‍ ഒ​​​ഴു​​​കി ന​​​ട​​​ക്കു​​​ന്ന​​​താ​​​യി വി​​​വ​​​ര​​​മു​​​ണ്ട് . കോ​​​സ്റ്റ് ഗാ​​​ര്‍ഡും തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സും ര​​​ക്ഷാ പ്ര​​​വ​​​ര്‍ത്ത​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്.

Related posts