സുന്ദരകാഴ്ചകളുമായി..! സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കമ്പംമേട്..! കണ്ണൂർ ജില്ലയിൽ കർണാടക വനാതിർത്തി യിലാണ് മനോഹരമായ കാഴ്ചയുമായി കമ്പംമേട്

kambammedu-lഉ​ത്ത​ര​കേ​ര​ള​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ പ്ര​മു​ഖ സ്ഥാ​ന​ത്തു​ള്ള  പൈ​തൽ ​മ​ല​യ്ക്കും കാ​ഞ്ഞി​ര​ക്കൊ​ല്ലി​ക്കും പാ​ല​ക്ക​യം​ത​ട്ടി​നു​മൊ​പ്പം ക​ന്പം​മേ​ടും ഇ​ടം​പി​ടി​ക്കു​ന്നു. ഇ​വ​യി​ൽ​നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യ പ്ര​കൃ​തി​ഭം​ഗി​ക​ളു​ടെ വി​ദൂ​ര കാ​ഴ്ച​ക​ളു​ള്ള ക​ന്പം​മേ​ട് ഇ​തു​വ​രെ അ​ധി​ക​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.  ഇ​വി​ടേ​ക്ക് സു​ഗ​മ​മാ​യ റോ​ഡു​ക​ളോ വാ​ഹ​ന -യാ​ത്രാ സൗ​ക​ര്യ​മോ ഇ​ല്ലാ​ത്ത​താ​ണ് സ​ഞ്ചാ​രി​ക​ളു​ടെ അ​ഭാ​വ​ത്തി​നു കാ​ര​ണം.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ​നി​ന്ന് ചി​റ്റാ​രി വ​ഴി 11 കി​ലോ​മീ​റ്റ​ർ വ​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ ക​ന്പം​മേ​ടി​ലെ​ത്താം. പ​യ്യാ​വൂ​രി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ൽ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പേ പ്ര​സി​ദ്ധ​മാ​യി​രു​ന്ന ഊ​ട്ടു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്നും കാ​ള​പ്പു​റ​ത്ത് അ​രി​യു​മാ​യി ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ​നി​ന്നും ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്ന​ത് ഇ​തു​വ​ഴി കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചാ​ണ്.

ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യ ക​ന്പം​മേ​ട് പ​ച്ച​പു​ത​ച്ച കാ​ടു​ക​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന പു​ൽ​മേ​ടു​ക​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ മ​ല​ഞ്ചെ​രി​വു​ക​ളു​ടെ ദ​ർ​ശ​ന ചാ​രു​ത​യാ​ൽ സ​ന്പ​ന്ന​മാ​ണ്. അ​ല്പം സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ വീ​ണ്ടും ഇ​വി​ടെ​യെ​ത്താ​ൻ കൊ​തി​ക്കും. ഇ​വി​ടെ കാ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് ആ​ദി​വാ​സി​ക​ളു​ടെ​യോ ത​ദ്ദേ​ശീ​യ​രാ​യ കു​ട​ക​രു​ടെ​യോ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

കു​ട​കി​ലെ വീ​രാ​ജ്പേ​ട്ട​യി​ൽ​നി​ന്ന് ത​ല​ക്കാ​വേ​രി​യി​ലേ​ക്കു​ള്ള റോ​ഡി​ലെ ചി​യ​ണ്ട​നെ എ​ന്ന സ്ഥ​ല​ത്തു​നി​ന്നും എ​ട്ടു​കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ലും ക​ന്പം​മേ​ടി​ലെ​ത്താം. ഇ​തി​ൽ അ​ഞ്ചു​കി​ലോ​മീ​റ്റ​ർ വ​രെ മി​നി ബ​സി​നു ക​ട​ന്നു​പോ​കാ​വു​ന്ന റോ​ഡു​മു​ണ്ട്. പി​ന്നീ​ട് മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം ത​ദ്ദേ​ശീ​യ​രു​ടെ പി​ക്കപ്പ് വാ​ഹ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്പോ​ൾ കാ​ണ​പ്പെ​ടു​ന്ന ചേ​ല​വ​ര വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.

ക​ന്പം​മേ​ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​രു​ഭാ​ഗ​ത്തു​മാ​യി കാ​ണ​പ്പെ​ടു​ന്ന മ​ല​നി​ര​ക​ൾ അ​വാ​ച്യ​മാ​യ അ​നു​ഭൂ​തി സ​മ്മാ​നി​ക്കു​ന്ന​വ​യാ​ണ്. കാ​യി​ക​ശ​ക്തി​യും സാ​ഹ​സി​ക മ​നോ​ഭാ​വ​വു​മു​ള്ള​വ​ർ​ക്ക് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ മ​ല​യി​ലൂ​ടെ ന​ട​ന്നു​ക​യ​റി മു​ക​ളി​ലെ​ത്താം. കൊ​ടൈ​ക്ക​നാ​ലി​ലെ പി​ല്ല​ർ റോ​ക്കി​നെ വെ​ല്ലു​ന്ന പാ​റ​ക്കെ​ട്ടു​ക​ളും മ​റ്റു വി​സ്മ​യ​ക്കാ​ഴ്ച​ക​ളു​മാ​യി ക​ന്പം​മേ​ട് ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്.

 

തയാറാക്കിയത്:
ബേ​ബി സെ​ബാ​സ്റ്റ്യ​ൻ

Related posts