വോ​ട്ട് പി​ടി​ക്കാ​നെ​ത്തി​യ​യാ​ൾ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കേ​സ്; ഒ​ളി​വി​ൽ​പ്പോ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ രാ​ജ​ന്‍റെ എ​ല്ലാ പ്ലാ​നും പാ​ളി; ഒ​ടു​വി​ൽ മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ൽ കീ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച കേ​സി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ൻ കീ​ഴ​ട​ങ്ങി. മം​ഗ​ല​പു​രം സ്വ​ദേ​ശി രാ​ജു (46) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 21നാ​യി​രു​ന്നു സം​ഭ​വം. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വി​ളാ​കം വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട് ചോ​ദി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ജു വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച​ത്.

കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. വി​വി​ധ കോ​ട​തി​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ മം​ഗ​ല​പു​രം പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment