ചൈ​ന​യി​ല്‍ ജ​ന​സം​ഖ്യ വ​ന്‍​തോ​തി​ല്‍ കു​റ​യു​ന്നു ! 50 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി മ​ര​ണ​നി​ര​ക്ക് ജ​ന​ന​നി​ര​ക്കി​നെ മ​റി​ക​ട​ന്നു…

ചൈ​ന​യി​ല്‍ ജ​ന​ന​നി​ര​ക്ക് വ​ന്‍​തോ​തി​ല്‍ കു​റ​യു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ 60 വ​ര്‍​ഷ​ത്തി​നി​ട​യി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്കാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ചൈ​നീ​സ് നാ​ഷ​ണ​ല്‍ ബ്യൂ​റോ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 141.18 കോ​ടി​യാ​ണ് 2022ലെ ​ജ​ന​സം​ഖ്യ.

2021ലെ ​ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് 8,50,000ത്തി​ന്റെ കു​റ​വാ​ണ് ജ​ന​സം​ഖ്യ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൈ​ന മു​മ്പ് ന​ട​പ്പാ​ക്കി​യി​രു​ന്ന ഒ​റ്റ​ക്കു​ട്ടി ന​യ​ത്തി​ന്റെ പ​രി​ണി​ത​ഫ​ല​മാ​യാ​ണ് ഇ​തി​നെ ലോ​കം കാ​ണു​ന്ന​ത്.

ന​യം തി​രു​ത്തി​യെ​ങ്കി​ലും ഇ​തി​നോ​ട​കം ഒ​റ്റ​ക്കു​ട്ടി, അ​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍ വേ​ണ്ട എ​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് ചൈ​നീ​സ് യു​വ​ത്വം എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

2021ല്‍ 7.52 ​ആ​യി​രു​ന്ന ജ​ന​ന​നി​ര​ക്കി​ലും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2022ല്‍ 6.77 ​ആ​ണ് ജ​ന​ന​നി​ര​ക്ക്. 1976ന് ​ശേ​ഷം ആ​ദ്യ​മാ​യി മ​ര​ണ​നി​ര​ക്ക് ജ​ന​ന​നി​ര​ക്കി​നെ മ​റി​ക​ട​ന്നു. 7.37 ആ​ണ് 2022ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മു​ള്ള മ​ര​ണ​നി​ര​ക്ക്. 7.18 ആ​യി​രു​ന്നു 2021ലെ ​മ​ര​ണ​നി​ര​ക്ക്.

ചൈ​ന​യു​ടെ ജ​ന​സം​ഖ്യാ​നി​ര​ക്കി​ലെ ഈ ​കു​റ​വ് പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ ചൈ​ന​യെ മ​റി​ക​ട​ക്കാ​ന്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

2050ല്‍ ​ചൈ​ന​യു​ടെ ജ​ന​സം​ഖ്യാ​നി​ര​ക്കി​ല്‍ 10.9 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം, ജ​ന​സം​ഖ്യ​യി​ലെ കു​റ​വ് ചൈ​ന​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്.

ജ​ന​നി​ര​ക്ക് കു​റ​യു​ക​യും രാ​ജ്യ​ത്തെ ശ​രാ​ശ​രി പ്രാ​യം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്ന​ത് സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യു​ടെ വേ​ഗം കു​റ​യ്ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment