ചൈ​ന​യി​ല്‍ ജ​ന​സം​ഖ്യ വ​ന്‍​തോ​തി​ല്‍ കു​റ​യു​ന്നു ! 50 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി മ​ര​ണ​നി​ര​ക്ക് ജ​ന​ന​നി​ര​ക്കി​നെ മ​റി​ക​ട​ന്നു…

ചൈ​ന​യി​ല്‍ ജ​ന​ന​നി​ര​ക്ക് വ​ന്‍​തോ​തി​ല്‍ കു​റ​യു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ 60 വ​ര്‍​ഷ​ത്തി​നി​ട​യി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്കാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൈ​നീ​സ് നാ​ഷ​ണ​ല്‍ ബ്യൂ​റോ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 141.18 കോ​ടി​യാ​ണ് 2022ലെ ​ജ​ന​സം​ഖ്യ. 2021ലെ ​ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് 8,50,000ത്തി​ന്റെ കു​റ​വാ​ണ് ജ​ന​സം​ഖ്യ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചൈ​ന മു​മ്പ് ന​ട​പ്പാ​ക്കി​യി​രു​ന്ന ഒ​റ്റ​ക്കു​ട്ടി ന​യ​ത്തി​ന്റെ പ​രി​ണി​ത​ഫ​ല​മാ​യാ​ണ് ഇ​തി​നെ ലോ​കം കാ​ണു​ന്ന​ത്. ന​യം തി​രു​ത്തി​യെ​ങ്കി​ലും ഇ​തി​നോ​ട​കം ഒ​റ്റ​ക്കു​ട്ടി, അ​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍ വേ​ണ്ട എ​ന്ന മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് ചൈ​നീ​സ് യു​വ​ത്വം എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. 2021ല്‍ 7.52 ​ആ​യി​രു​ന്ന ജ​ന​ന​നി​ര​ക്കി​ലും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2022ല്‍ 6.77 ​ആ​ണ് ജ​ന​ന​നി​ര​ക്ക്. 1976ന് ​ശേ​ഷം ആ​ദ്യ​മാ​യി മ​ര​ണ​നി​ര​ക്ക് ജ​ന​ന​നി​ര​ക്കി​നെ മ​റി​ക​ട​ന്നു. 7.37 ആ​ണ് 2022ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മു​ള്ള മ​ര​ണ​നി​ര​ക്ക്. 7.18 ആ​യി​രു​ന്നു 2021ലെ ​മ​ര​ണ​നി​ര​ക്ക്. ചൈ​ന​യു​ടെ ജ​ന​സം​ഖ്യാ​നി​ര​ക്കി​ലെ ഈ ​കു​റ​വ് പ്ര​തീ​ക്ഷി​ച്ച​തി​ലും വേ​ഗ​ത്തി​ല്‍ ചൈ​ന​യെ മ​റി​ക​ട​ക്കാ​ന്‍…

Read More

ചൈനയില്‍ വന്‍ പ്രതിസന്ധി ! ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍; ചൈനയെ മറികടന്ന് ഒന്നാമനാകാന്‍ ഇന്ത്യ…

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതു പോലെയാണ് ചൈനയുടെ അവസ്ഥ. ഒറ്റക്കുട്ടി നയം രാജ്യത്ത് യുവതയുടെ എണ്ണം കുത്തനെ കുറച്ചതോടെയാണ് ചൈനയ്ക്ക് വീണ്ടു വിചാരമുണ്ടായത്. ഇതേത്തുടര്‍ന്ന് കുട്ടികള്‍ മൂന്ന് വരെയാകാമെന്ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഈ ഒറ്റക്കുട്ടി നയം പിന്തുടര്‍ന്ന കാലയളവില്‍ ചൈനീസ് ജനത വല്ലാതെ മാറിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2021 ല്‍ ആയിരം പേര്‍ക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ല്‍ രേഖപ്പെടുത്തിയത്. 2020 ല്‍ ആയിരം പേര്‍ക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ജനസംഖ്യ കുറയുന്നതിനെ മറികടക്കാന്‍…

Read More

വിനോദ സഞ്ചാരികള്‍ നല്‍കുന്ന ‘ജങ്ക് ഫുഡ്’ തായ് തെരുവുകളിലെ കുരങ്ങന്മാരില്‍ പ്രവര്‍ത്തിച്ചത് വയാഗ്ര പോലെ ! ക്രമാതീതമായി പെറ്റു പെരുകാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് നേരെ കുരങ്ങന്മാരുടെ അതിക്രമം വര്‍ധിക്കുന്നു…

തായ്‌ലാന്‍ഡിലെ ലോപ്ബുരി നഗരം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് തന്നെ അവിടുത്തെ കുരങ്ങന്മാരുടെ പേരിലായിരുന്നു. തായ്‌ലാന്‍ഡില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശ സഞ്ചാരികള്‍ കുരങ്ങന്മാരോടൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും അവര്‍ക്ക് ഭക്ഷണം നല്‍കുവാനുമൊക്കെയായി തദ്ദേശവാസികള്‍ക്ക് പണം നല്‍കുമായിരുന്നു. മാത്രമല്ല, വിദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാക്ക്ഡ് ഭക്ഷണം പോലുള്ളവ ഈ കുരങ്ങന്മാര്‍ക്ക് ഇഷ്ടം പോലെ നല്‍കുകയും ചെയ്യുമായിരുന്നു. ഇങ്ങനെയുള്ള ജങ്ക് ഫുഡ് ശീലമാക്കിയ കുരങ്ങന്മാര്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശ സഞ്ചാരികളുടെ വരവ് നിലച്ചതോടെ ശരിക്കും പട്ടിണിയിലായി. വിശപ്പ് സഹിക്കവയ്യാതെ പതിയെ തദ്ദേശവാസികളുടെ വീടുകളും കടകളും ആക്രമിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈക്കലാക്കാന്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഈ വാനരസേന. നഗരത്തിലെ ചൂട് 35 ഡിഗ്രിയോട് അടുത്തതോടെ സമീപത്തുള്ള ഒരു തടാകവും ഇവര്‍ കൈയ്യടക്കിക്കഴിഞ്ഞു. ചില കുരങ്ങന്മാര്‍ കാറുകളില്‍ നിന്നും മറ്റും ഭക്ഷണപ്പൊതികള്‍ തട്ടിക്കൊണ്ടു പോകുന്നുമുണ്ട്. കഴിയാവുന്ന രീതിയില്‍ ഭക്ഷണം നല്‍കി ഇവരെ പ്രീതിപ്പെടുത്താന്‍ തദ്ദേശവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും എണ്ണം…

Read More