വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി; ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് അടിച്ചു കൊന്നു; സംഭവം കോയമ്പത്തൂരില്‍

കോ​യ​ന്പ​ത്തൂ​ർ: വി​ല​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ മ​ണ്‍​വെ​ട്ടി​കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. കി​ണ​ത്തു​ക​ട​വ് ബാ​ല​മു​രു​ക​ന്‍റെ ഭാ​ര്യ മു​ത്തു​ല​ക്ഷ്മി (37)യാ​ണ് മ​രി​ച്ച​ത്.

ബാ​ല​മു​രു​ക​ൻ വി​ല​കൂ​ടി​യ മൊ​ബൈ​ൽ വാ​ങ്ങി​യ​തു ഭാ​ര്യ​യെ കാ​ണി​ക്കു​ക​യും ഇ​തി​ൽ കു​പി​ത​യാ​യി ഭാ​ര്യ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ബാ​ല​മു​രു​ക​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ണ്‍​വെ​ട്ടി​യെ​ടു​ത്ത് മു​ത്തു​ല​ക്ഷ്മി​യെ മ​ർ​ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ത്തു​ല​ക്ഷ്മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു. ബാ​ല​മു​രു​ക​ൻ കി​ണ​ത്തു​ക​ട​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.

Related posts