ജൈ​വ കൃ​ഷി​യി​ലൂ​ടെ സു​ര​ക്ഷി​ത​മാ​യ പ​ച്ച​ക്ക​റി​ക​ൾ; ലാ​ഭ കൃ​ഷി​യി​ൽ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​വു​മാ​യി ഗീ​താ​ഞ്ജ​ലി


ജൈ​വ​കൃ​ഷി​യി​ലൂ​ടെ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക​യാ​ണ് ത​ല​ശേ​രി എ​റി​ഞ്ഞോ​ളി​യി​ലെ 54 കാ​രി പു​ത്ത​ൻ​പു​ര​യി​ൽ ഗീ​താ​ഞ്ജ​ലി. രാ​വി​ലെ നാ​ലി​നാ​രം​ഭി​ക്കു​ന്നു ഇ​വ​രു​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

പ​റ​ന്പും ടെ​റ​സും പ​ച്ച​ക്ക​റി സ​മൃ​ദ്ധ​മാ​ണ്. കൂ​ണ്‍ കൃ​ഷി​യും വ​രു​മാ​ന ദാ​യ​ക​മാ​ണ്. ചേ​ന, പ​ച്ച​മു​ള​ക്, പാ​വ​യ്ക്ക, പാ​ട​വ​ലം, പീ​ച്ചി​ങ്ങ, ചു​വ​ന്ന പ​യ​ർ, മീ​റ്റ​ർ പ​യ​ർ, മ​ത്ത​ൻ, കു​ന്പ​ളം, വെ​ള്ള​രി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. അ​തോ​ട​പ്പം ത​ന്നെ പ​ശു, ആ​ട്, കോ​ഴി എ​ന്നി​വ​യെ പ​രി​പാ​ലി​ക്കു ക​യും ചെ​യ്യു​ന്നു.

ചെ​റി​യ​തോ​തി​ൽ ക​റി പൗ​ഡ​റു​ക​ളും വൃ​ക്ഷ ആ​യു​ർ​വേ​ദ ക​ഷാ​യ​വും ജീ​വാ​മൃ​ത​വും ഗോ​മൂ​ത്ര കീ​ട​നാ​ശി​നി​ക​ളും സ്വ​ന്ത​മാ​യി ഉ​ണ്ടാ​ക്കു ന്നു. ​ആ​വ​ശ്യം ക​ഴി​ഞ്ഞു ബാ​ക്കി വ​രു​ന്ന​വ വി​ൽ​ക്കു​ന്നു​മു​ണ്ട്.

30 വ​ർ​ഷ​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചി​ട്ട്. 20 വ​ർ​ഷ​മാ​യി കൂ​ണ്‍ കൃ​ഷി ചെ​യ്യു​ന്നു. ഇ​വ കൂ​ടാ​തെ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ൽ നി​ന്നു മെ​ച്ച​പ്പെ​ട്ട വ​രു​മാ​ന​വും ഇ​വ​ർ​ക്കു ല​ഭി​ക്കു​ന്നു​ണ്ട്.

ദി​വ​സ​വും 10 കി​ലോ കൂ​ണ്‍ വ​രെ വി​ൽ​ക്കു​ന്നു. മ​ട്ടു​പ്പാ​വു കൃ​ഷി​ക്ക് കൃ​ഷി​ഭ​വ​നി​ൽ നി​ന്നു സ​ഹാ​യ ധ​നം ല​ഭി​ക്കാ​റു​ണ്ട്. ജീ​വാ​മൃ​തം ലി​റ്റ​റി​ന് 50 രൂ​പ നി​ര​ക്കി​ൽ വി​ല്പ​ന ന​ട​ത്തു​ന്നു. താ​ഞ്ജ​ലി​യു​ടെ കു​റ്റി​മു​ല്ല കൃ​ഷി​യും പ​രി​പാ​ല​ന​വും പ്ര​ശം​സ​നീ​യ​മാ​ണ്.

കൃ​ഷി​പ്പ​ണി​ക​ളെ​ല്ലാം സ്വ​ന്ത​മാ​യി ചെ​യ്യു​ന്ന​തു കൊ​ണ്ട് കൂ​ലി​യി​ന​ത്തി​ൽ ത​ന്നെ മി​ച്ച​മു​ണ്ടാ​ക്കാ​ൻ ഗീ​താ​ഞ്ജ​ലി​ക്കു ക​ഴി​യു​ന്നു​ണ്ട്. ജൈ​വ​കൃ​ഷി രീ​തി​യി​ലൂ​ടെ ഈ ​ക​ർ​ഷ​ക സു​ര​ക്ഷി​ത ഭ​ക്ഷ​ണം വി​ള​യി​ക്കു​ന്നു.

കൊ​റോ​ണ കാ​ല​ത്ത് പ​ച്ച​ക്ക​റി വി​ൽ​പ​ന പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ച്ച​ക്ക​റി വി​റ്റ​ഴി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഒ​രു​ക്കി​യാ​ൽ ഒ​രു​പാ​ട് ക​ർ​ഷ​ക​ർ​ക്കു തു​ണ​യാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം.

പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ കൃ​ഷി​ഭ​വ​ൻ വ​ഴി ജൈ​വ കൃ​ഷി ഉ​ത്പ​ന്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വി​ല്പ​ന ന​ട​ത്തി​യാ​ൽ, ജൈ​വ​കൃ​ഷി​യെ കു​റ​ച്ചു കൂ​ടി ജ​ന​കീ​യ​മാ​ക്കാ​നാ​കും. ധാ​രാ​ളം ആ​ൾ​ക്കാ​ർ ഈ ​കൃ​ഷി​രീ​തി​യി​ലേ​ക്കു ക​ട​ന്നു വ​രി​ക​യും ചെ​യ്യു​മെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

ഗീ​താ​ഞ്ജ​ലി: 8943903122 , നാ​രാ​യ​ണ​ൻ: 9745770221

എ.​വി. നാ​രാ​യ​ണ​ൻ

Related posts

Leave a Comment