വരവിൽ പ്രത്യേകിച്ച് സംശയം ഒന്നും തോന്നിയില്ല; രജിസ്റ്ററിൽ എഴുതി നൽകിയ ഫോൺനമ്പറിൽ ഒരക്കമില്ല; മുക്കുപണ്ടക്കേസിൽ കുടുങ്ങിയത് തട്ടിപ്പുകാരായ യുവതിയും യുവാവും 

 


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ല്ല​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 1,20,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പൂ​ന്തു​റ മാ​ണി​ക്യ​വി​ളാ​കം ആ​സാ​ദ് ന​ഗ​റി​ൽ അ​ബ്ദു​ൾ റ​ഹ്മാ​ൻ (42), വ​ള്ള​ക്ക​ട​വ് ക​ൽ​മ​ണ്ഡ​പം ഖ​ദീ​ജ മ​ൻ​സി​ലി​ൽ റം​സി (24) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 15ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ വ​ണ്ടി​ത്ത​ടം അ​പ​ര്‍​ണ ഫൈ​നാ​ൻ​സി​ൽ 36 ഗ്രാം ​തൂ​ക്കം വ​രു​ന്ന വ്യാ​ജ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം​വ​ച്ച് 1,20,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ പ​ണം വാ​ങ്ങി പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ഫി​നാ​ൻ​സ് ഉ​ട​മ പ​ണ​യ ര​സീ​ത് പ​രി​ശോ​ധി​ച്ചു നോ​ക്കി​യ​പ്പോ​ൾ പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​രി​ൽ ഒ​ന്പ​ത്അ​ക്ക​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

അ​വ​രെ തി​രി​കെ വി​ളി​ക്കാ​നാ​യി സ്ഥാ​പ​ന ഉ​ട​മ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ പ്ര​തി​ക​ൾ കാ​റി​ൽ ക​യ​റി അ​തി​വേ​ഗം ഓ​ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​ർ​ണ്ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്നും ന​ൽ​കി​യ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പി​ക​രി​ച്ച് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും മ​റ്റും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

ഫോ​ർ​ട്ട് എ​സി​പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ലം എ​സ്എ​ച്ച്ഒ സു​രേ​ഷ് വി. ​നാ​യ​ർ, എ​സ്ഐ​മാ​രാ​യ ബി​പി​ൻ പ്ര​കാ​ശ്, വൈ​ശാ​ഖ്, സ​തീ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ രാ​ജീ​വ് കു​മാ​ർ, രാ​ജീ​വ്, ര​മ, സെ​ലി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ സ​മാ​ന രീ​തി​യി​ൽ പൂ​ന്തു​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ബ്ദു​ൾ റ​ഹ്മാ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്.

പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​ർ, പെ​യി​ന്‍റി​ടി​ച്ച് ന​മ്പ​ർ മാ​യ്ച്ച നി​ല​യി​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment