പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ റാന്നി പെരുമ്പുഴ പാലത്തിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു മനോജ് (24) മുഹമ്മദ് ആഷിഖ് (19) എന്നിവർ പിടിയിലായത്.
സഞ്ജു ഇന്നു നടക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പോലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സിഐ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വിളിച്ചപ്പോഴാണ് കസ്റ്റഡിയിലായ വിവരം അറിഞ്ഞത്.
