കഠിനാധ്വാനത്തിന്‍റെ ഫലം ..! സി​വി​ൽ സ​ർ​വീ​സി​ൽ പ​രീ​ക്ഷ​യി​ൽ 574-ാമ​ത് റാ​ങ്ക് നേ​ടി മെ​യി​ൽ ന​ഴ്സ്; കുമരകത്തിന്‍റെ അഭിമാനമായ ജോസഫ് കെ മാത്യുവിനെ അറിയാം…

ias-josephkmathewകു​മ​ര​കം: സി​വി​ൽ സ​ർ​വീ​സി​ൽ പ​രീ​ക്ഷ​യി​ൽ 574-ാമ​ത് റാ​ങ്ക് നേ​ടി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ജോ​സ​ഫ് കെ. ​മാ​ത്യു എ​ന്ന മെ​യി​ൽ ന​ഴ്സ്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലെ പ​രാ​ധീ​ന​ത​ക​ളി​ൽ ത​ള​രാ​തെ ക​ഠി​ന​ധ്വാ​ന​ത്തി​ലൂ​ടെ മെ​യി​ൽ ന​ഴ്സാ​യ യു​വാ​വി​ന് ല​ഭി​ച്ച​ത് ഐ​എ​എ​സ് പ​ദവി. കു​മ​ര​കം കൊ​ച്ചു​ക​ള​ത്തി​ൽ കെ.​ഒ. മാ​ത്യു, അ​ക്കാ​മ്മ ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​നാ​ണ് ജോ​സ​ഫ് കെ. ​മാ​ത്യു. കു​മ​ര​കം സെ​ന്‍റ് ജോ​ണ്‍​സ് യു​പി സ്കൂ​ളി​ലും എ​സ്ക​ഐം എ​ച്ച്എ​സ്എ​സി​ലു​മാ​യി​രു​ന്നു ജോ​സ​ഫ് കെ.​മാ​ത്യു​വി​ന്‍റെ പ്ര​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.

തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നും ബി​എ​സ്സി ന​ഴ്സിം​ഗ് പ​ഠി​ച്ച​തി​ന് ശേ​ഷം ആ​റു​വ​ർ​ഷ​മാ​യി ഡ​ൽ​ഹി​യി​ലെ എ​യിം​സി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ജോ​സ​ഫ് കെ.​മാ​ത്യു​വി​നെ തേ​ടി സി​വി​ൽ സ​ർ​വീ​സ് എ​ത്തു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് ക്ലാ​സും ന​ട​ന്ന​ത്. ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്റ്റി​ൽ 574-ാം റാ​ങ്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് ജോ​സ​ഫ് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്. കു​മ​ര​കം ആ​റ്റാ​മം​ഗ​ലം പ​ള്ളി മോ​ർ ഇ​ഗ്്നാ​ത്യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ക​നും മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു ജോ​സ​ഫ് കെ.​മാ​ത്യു

Related posts