കാണാന്‍ സൂപ്പറാ, പക്ഷേ..! വൃ​ത്തിഹീ​ന​മാ​യ ചുറ്റുപാടിൽ ഐ​സ് മി​ഠാ​യി​ നിർമാണം; നടപടിവേണമെന്നു നാട്ടുകാർ

അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മ്പോ​ഴും വൃ​ത്തിഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഐ​സ് മി​ഠാ​യി​ക​ൾ. ന​ട​പ​ടി​യെ​ടു​ക്കാ​തെ ആ​രോ​ഗ്യവകുപ്പ്.

ഭ​ക്ഷ്യ​വ​കു​പ്പു​ക​ൾ. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം ഐ​സ് വി​ൽ​പ്പ​ന വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.​

നി​ല​വി​ൽ പ​ല​യി​ട​ത്താ​യി അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ നി​ർ​മി​ക്കു​ന്ന​ത്.

വ​ള​രെ വൃ​ത്തി ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ലി​ന​ജ​ലം വ​രെ ക​ല​ർ​ത്തി​യാ​ണ് .

ഇ​ത്ത​രം ഐ​സു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത് എ​വി​ടെ​യൊ​ക്കെ​യാ​ണെ ന്നു ​പോ​ലും ആ​രോ​ഗ്യ വ​കു​പ്പി​നോ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നോ അ​റി​യി​ല്ല.

ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു വേ​ണം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി ക്കും ​മ​റ്റും കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​യു​ടെ ഉ​ൽ​പ്പാ​ദ​ന​വും വി​ത​ര​ണ​വും ന​ട​ക്കു​ന്ന​ത്.

​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ, ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment