വാക്‌സിനേഷന്‍ വലിയ ഗുണം ചെയ്യില്ല ! ജൂലൈയില്‍ മൂന്നാം തരംഗം ഉറപ്പ്; കോവിഡിനെ പിടിച്ചു കെട്ടാനാവില്ലേ എന്ന ചോദ്യം പരസ്പരം ചോദിച്ച് ലോക ജനത…

ജൂലൈ മാസത്തില്‍ ബ്രിട്ടനില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന് മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെയാണിതെന്ന് ശാസ്‌ത്രോപദേശക സമിതിയംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ജനുവരിയില്‍ കണ്ടതുപോലെ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജൂണ്‍ 21 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അകലം പാലിക്കല്‍ എന്ന നിയമവും ഇല്ലാതെയാവുകയാണ്. എന്നാല്‍, ഈ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ അത് നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്.

സര്‍ക്കാര്‍, മുന്‍പ് നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശരേഖകളില്‍ നിന്നും മാറി ശാസ്‌ത്രോപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചാല്‍ കടുത്ത ആരോപണമായിരിക്കും ഉയരുക.

ജനങ്ങള്‍ കൂട്ടമായെത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുകയും പബ്ബുകള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ രോഗവ്യാപനം ഉണ്ടാകുമെന്നുറപ്പാണ്.

ജൂണ്‍ 21 ന് സകല നിയന്ത്രണങ്ങളും എടുത്തുകളയുന്നതോടെ മൂന്നാം തരംഗം ശക്തി പ്രാപിക്കാന്‍ തുടങ്ങും. ഇതാണ് ശാസ്‌ത്രോപദേശക സമിതി അംഗങ്ങള്‍ പറയുന്നത്.

നിലവിലുള്ള ഒരു വാക്‌സിനും നൂറുശതമാനം ഫലം നല്‍കുന്നില്ല. അതിനുപുറമേ വളരെ ചെറിയ ന്യൂനപക്ഷമാണെങ്കില്‍ കൂടി ഏകദേശം 5 ശതമാനം-ആളുകള്‍ വാക്‌സിന്‍ എടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുന്നവരാണ്.

അതുകൊണ്ടു തന്നെ ബ്രിട്ടന്റെ വാക്‌സിന്‍ മാമാങ്കം പൂര്‍ത്തിയായാല്‍ പോലും ഒരു സാധാരണ ജീവിതത്തിലേക്ക്, കൊറോണയ്ക്ക് മുന്‍പുള്ള ജീവിതത്തിലേക്ക് മടങ്ങുക എന്നത് അടുത്തകാലത്തൊന്നും സാധ്യമായ ഒന്നല്ല എന്നാണ് ശാസ്‌ത്രോപദേശക സമിതിയുടെ വിലയിരുത്തല്‍.

വാക്‌സിന്റെ ഫലക്ഷമതയും പൊതുജനങ്ങളുടെ പെരുമാറ്റ രീതികളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പറയുന്നത്, വാക്‌സിന്‍ പദ്ധതി രോഗവ്യാപനം തടയാന്‍ സഹായിച്ചുവെങ്കിലും, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ വീണ്ടും രോഗബാധ കൂടുവാന്‍ സാധ്യതയുണ്ടെന്നാണ്.

Related posts

Leave a Comment