മത്‌സ്യബന്ധന ബോ​ട്ട് സ​മ​രം നീളുന്നു;   ഐ​സ് ബ്ലോ​ക്കു​ക​ള്‍ വാ​ങ്ങാ​നാ​ളി​ല്ലാതെ ഐ​സ് പ്ലാന്‍റു​ക​ള്‍  പൂട്ടലിന്‍റെ വക്കീൽ; ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍ പ​രം തൊ​ഴി​ലാ​ളി​ കുടുംബങ്ങൾ പട്ടിണിയിൽ

കോ​ഴി​ക്കോ​ട്:​ മ​ത്സ്യബ​ന്ധ​ന​ബോ​ട്ടു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ഐ​സ് പ്ലാന്‍റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​ല​യ്ക്കു​ന്നു. സം​സ്ഥാ​ന​ത്തെ പ്ലാ​ന്‍റു​ക​ളി​ല്‍ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന അ​റു​പ​ത് ശ​ത​മാ​നം ഐ​സു​ക​ളും വാ​ങ്ങു​ന്ന​ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണ്. സ​മ​രം ഒ​രാ​ഴ്ച​യോ​ട​ടു​ക്കു​മ്പോ​ള്‍ ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

എ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​ര​ത്തി​ല്‍ പ​രം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഐ​സ് വി​പ​ണി​യു​മാ​യി​ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പ്ലാ​ന്‍റു​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​നും ഇ​പ്പോ​ള്‍ പ​ണി​യി​ല്ല. വാ​ങ്ങാ​നാ​ളി​ല്ലാ​ത്ത​തി​ല്‍ പ്ലാന്‍റു​ക​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ചെ​റി​യ​വ​ള്ള​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​ര്‍​ക്ക് നാ​മ​മാ​ത്ര​മാ​യ ഐ​സു​ക​ള്‍ മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളു.

സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ന്‍ മു​ന്‍​കൈ​എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ത​ങ്ങ​ളും സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് കേ​ര​ള​സ്‌​റ്റേ​റ്റ് ഐ​സ് മാ​നു​ഫാ​ക്‌​ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി കെ.​ഉ​ത്ത​മ​ന്‍ അ​റി​യി​ച്ചു.100 മു​ത​ല്‍ 400 വ​രെ ബ്ലോ​ക്കു​ക​ള്‍ വി​റ്റി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ നേ​ര്‍​പ​കു​തി​യാ​യി കു​റ​ഞ്ഞു. ഒ​രോ ബോ​ട്ടു​ക​ള്‍​ക്കും ഐ​സ് ബ്ലോക്കു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യാ​ല്‍ ആ​യി​രം രൂ​പ​വ​രെ വ​രു​മാ​നു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ള്ള​ത്.​

സം​സ്ഥാ​ന​ത്ത് 486 ഐ​സ്പ്ലാ​ന്‍റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 23 എ​ണ്ണം ഇ​തി​ന​കം പൂ​ട്ടി​ക​ഴി​ഞ്ഞു. 50 ലി​റ്റ​ര്‍ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു ഐ​സ് ബ്ലോ​ക്ക് നി​ര്‍​മി​ക്കു​ന്ന​ത്. വൈ​ദ്യു​തി നി​ര​ക്കും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും കൂ​ടി​യാ​കു​മ്പോ​ള്‍ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കും.​ഇ​തി​നൊ​പ്പം സ​മ​രം കൂ​ടി​യാ​കു​മ്പോ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തു​മെ​ന്നാ​ണ് ഈ ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്.

Related posts