കാ​റി​ൽ ക​ട​ത്തിയ 15 ല​ക്ഷത്തിന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ഹ​രി​പ്പാ​ട്: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി ചാ​ക്കേ​ച്ചി​ൽ ഹൗ​സി​ൽ ഷി​ഹാ​സ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ ദേ​ശീ​യ​പാ​ത​യി​ൽ രാ​മ​പു​രം മാ​ളി​യേ​ക്ക​ൽ ജം​ഗ്ഷ​ൻ സ​മീ​പം ക​രി​യി​ല​ക്കു​ള​ങ്ങ​ര എ​സ് ഐ ​ബി. ബ​ജി​ത്ത് ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ്പി​ടി​യി​ലാ​യ​ത്.

മാ​രു​തി ഈ​ക്കോ വാ​ഹ​ന​ത്തി​ൽ 30 ചാ​ക്ക് ഹാ​ൻ​സ്, 13 ചാ​ക്ക് കൂ​ൾ എ​ന്നി​വ​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്.​ഇ​തി​ൽ 22,500 ചെ​റി​യ പാ​ക്ക​റ്റ് ഹാ​ൻ​സും 5928 പാ​ക്ക​റ്റ് കൂ​ളും ഉ​ൾ​പ്പെ​ടെ 43 ചാ​ക്കു​ക​ളാ​യി 28428 ചെ​റി​യ പാ​ക്ക​റ്റു​ക​ളും 28,000 രൂ​പ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ബംഗളൂരുവിൽ നി​ന്ന് 6 ല​ക്ഷം രൂ​പ​യ്ക്കാ​ണ് വാ​ങ്ങി​യ​തെ​ന്നും ഇ​വി​ടെ വി​റ്റ് ക​ഴി​യു​മ്പോ​ൾ 15 ല​ക്ഷം രൂ​പ​യോ​ളം ല​ഭി​ക്കു​മെ​ന്നും ഇ​ത് കാ​യം​കു​ളം,ക​രു​നാ​ഗ​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ഷ്ണു, ശ്യാം ​എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment