ഐസിഎച്ചിൽ വീണ്ടും വിവാദം; ഓ​ട്ടി​സം  കു​ട്ടി​ക​ൾ​ക്കാ​യി അനുവദിച്ച ഫണ്ട് താൽക്കാലിക ജീവനക്കാരുടെ ശമ്പളമായി  നൽകി;  അംഗീകരിക്കാതെ പ്രിൻസിപ്പൽ ഓഫീസ്

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​കൾ​ക്കാ​യു​ള്ള ചി​കി​ത്സാ ഫ​ണ്ട് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വാ​ങ്ങാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​ത് വി​വാ​ദ​മാ​യി. അ​നു​മ​തി വാ​ങ്ങാ​തെ ചെ​ല​വ​ഴി​ച്ച​തി​നാ​ൽ അം​ഗീ​കാ​രം ന​ല്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ൽ പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ് ഉ​ട​ക്കി നി​ൽ​ക്കു​ക​യാ​ണ്.

ചെ​ല​വ​ഴി​ച്ച ഫ​ണ്ടി​ന് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി പു​തി​യ വി​ഭാ​ഗം ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

എ​ട്ട​ര ല​ക്ഷം രൂ​പ ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​പ​ണം ഈ ​വി​ഭാ​ഗ​ത്തി​ലേക്ക് പു​തുതാ​യി നി​യ​മി​ക്ക​പ്പെ​ട്ട താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നു വി​നി​യോ​ഗി​ച്ച ശേ​ഷം ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സാഫ​ണ്ടി​ൽനി​ന്നും വ​ക​മാ​റ്റി​യാ​ണ് ഒപി​യി​ലും, അ​നു​വ​ദി​ക്ക​പ്പെ​ട്ട വാ​ർ​ഡി​ലും, ക​സേ​ര​ക​ളും ക​ട്ടി​ലു​ക​ളും മ​റ്റ് അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും വാ​ങ്ങി​യ​ത്.

ഇ​ത് വാ​ങ്ങാ​ൻ ചി​കി​ത്സാ ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​ത് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ​യാ​യി​രു​ന്നു. പു​തി​യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കേ ചി​കി​ത്സാ ഫ​ണ്ട് ദു​ർവി​നി​യോ​ഗം ചെ​യ്ത​ത് അം​ഗീ​ക​രി​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ് ഐ​സി​എ​ച്ച് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts