കോൺഗ്രസ് ജന്മദിനത്തിൽ,  പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ദുഖം കണ്ടു മനസിലാക്കാൻ പ്രതിപക്ഷ നേതാവ് നാളെ പത്തനംതിട്ടയിൽ 

പ​ത്ത​നം​തി​ട്ട: എ​ല്ലാം ന​ഷ്ട​പ്പെ​ട്ട അ​നാ​ഥ​രാ​യ പ്ര​ള​യ ബാ​ധി​ത​രു​ടെ ദു​രി​തം നേ​രി​ൽ ക​ണ്ട് അ​വ​രു​ടെ പ​രാ​തി​ക​ൾ കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​ന​മാ​യ നാ​ളെ പ്ര​തി​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ്വീ​ക​രി​ക്കും.ഉ​ച്ച​യ്ക്ക് 12 ന് ​റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ടാ​ക്‌​സി സ്റ്റാ​ൻ​ഡി​ൽ ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ റാ​ന്നി പ്ര​ദേ​ശ​ത്തെ പ്ര​ള​യ ബാ​ധി​ത​രു​ടെ പ​രാ​തി​ക​ളും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ആ​റ​ന്മു​ള പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​റ​ന്മു​ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ള​യ ബാ​ധി​ത​രു​ടെ പ​രാ​തി​ക​ളും നേ​രി​ൽ സ്വീ​ക​രി​ക്കും.

സ​ർ​ക്കാ​രി​ന്‍റെ ആ​ശ്വാ​സ​തു​ക​യാ​യ 10,000 രൂ​പ ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​വ​രും ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രും വീ​ട് ഭാ​ഗി​ക​മാ​യും പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​വ​രും ക​ട​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം ബാ​ധി​ച്ച​വ​രും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ​ക്ക​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്നും ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​ള​യ ബാ​ധി​ത​രു​ടെ പ​രാ​തി​ക​ൾ പ്ര​തി​പ​ക്ഷ​നേ​താ​വി​നു ന​ൽ​കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു.

Related posts