തോക്ക് എടുത്തവൻ തോക്കാൽ! വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു പോലീസ്; കാൺപുരിൽ നടന്നത് നാടകീയ സംഭവങ്ങൾ; ഇതിനകം കൊല്ലപ്പെട്ടത് അഞ്ച് കൊടും കുറ്റവാളികൾ

കാ​ണ്‍​പു​ർ: യു​പി​യി​ൽ എ​ട്ടു പോ​ലീ​സു​കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി കൊ​ടും കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ കൊ​ല്ല​പ്പെ​ട്ടു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം.

ത​കീ​ഴാ​യി മ​റി​ഞ്ഞ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് പ​റ​യു​ന്നു.

പോ​ലീ​സു​കാ​രു​ടെ തോ​ക്കു​മാ​യാ​ണ് ദു​ബെ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​ത്. പോ​ലീ​സ് തി​രി​ച്ചു ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ വി​കാ​സി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​യും കാ​ണ്‍​പു​ർ വെ​സ്റ്റ് എ​സ്പി പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ലാ​യ ദു​ബെ​യു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പോ​ലീ​സ് വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

ദു​ബെ​യു​മാ​യി എ​ത്തി​യ മൂ​ന്ന് കാ​റു​ക​ളി​ൽ ഒ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ദു​ബെ​യു​ണ്ടാ​യി​രു​ന്ന കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ പോ​ലീ​സ് പി​ന്നി​ൽ​നി​ന്ന് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.

കാ​ണ്‍​പു​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ദു​ബെ​യു​ടെ കൂ​ട്ടാ​ളി​ക​ളാ​യ അ​ഞ്ച് അ​ക്ര​മി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​ന്ന​ലെ യു​പി​യി​ൽ ര​ണ്ടു വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ദു​ബെ​യു​ടെ ര​ണ്ട് അ​നു​യാ​യി​ക​ളെ പോ​ലീ​സ് വ​ധി​ച്ചു.

ബു​ധ​നാ​ഴ്ച അ​റ​സ്റ്റി​ലാ​യ കാ​ർ​ത്തി​കേ​യ എ​ന്ന​യാ​ൾ പോ​ലീ​സു​കാ​ര​ൻ​റെ കൈ​ത്തോ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ ത​ക്കം​നോ​ക്കി കാ​ർ​ത്തി​കേ​യ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

കാ​ർ​ത്തി​കേ​യ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ര​ണ്ട് എ​സ്ടി​എ​ഫ് സം​ഘാം​ഗ​ങ്ങ​ൾ​ക്കു പ​രി​ക്കേ​റ്റു.​പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ ണ​ത്തി​ൽ കാ​ർ​ത്തി​കേ​യ കൊ​ല്ല​പ്പെ​ട്ടു. ഇ​റ്റാ​വ​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ പ്ര​വീ​ണ്‍ എ​ന്ന കു​റ്റ​വാ​ളി​യും കൊ​ല്ല​പ്പെ​ട്ടു.

Related posts

Leave a Comment