മ​തേ​ത​ര​ത്വ​ത്തി​ന് മാ​തൃ​ക; സാ​ഹോ​ദ​ര്യ​ സ​ന്ദേ​ശ​വു​മാ​യി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം

കാ​യം​കു​ളം : മ​ത സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്ന്ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി​യ റ​മ​ദാ​ൻ ഇ​ഫ്താ​ർ സം​ഗ​മം വേ​റി​ട്ട​താ​യി.​ കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ തെ​ക്ക് പൊ​ടി​യാ​ലി​ൽ വ​യ​ലി​ൽ ശി​വ​പാ​ർ​വ​തി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മ​മാ​ണ് നാ​ടി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന് മാ​തൃ​ക പ​ക​ർ​ന്ന​ത്.

ക്ഷേ​ത്ര​ക​മ്മിറ്റി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് ക​ണ്ട​ല്ലൂ​ർ ജ​മാ​അ​ത്ത്‌ അം​ഗ​ങ്ങ​ൾ നോ​മ്പ് തു​റ​ക്കാ​നാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ക്ഷേ​ത്രം ത​ന്ത്രി ബ്ര​ഹ്മ​ശ്രീ റ്റി.കെ. ശി​വ​ശ​ർ​മ​ൻ ത​ന്ത്രി​ക​ൾ, ക​ണ്ട​ല്ലൂ​ർ ജ​മാ അ​ത്ത് ചീ​ഫ് ഇ​മാം അ​ബ്ദു​ൾ റ​ഷീ​ദ് ബാ​ഖ​വി എ​ന്നി​വ​ർ ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി.

ക്ഷേ​ത്ര, ജ​മാ​അ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ന​യ​നാ​ന​ന്ദ​ൻ ശ​ശി​കു​മാ​ർ ബി,​ റെ​ജി കൂ​ട്ടു​ങ്ക​ൽ, ബി​ജു ബ​ഷീ​ർ, ഷാ​ഹൂ​ബ്, ബി ​ഷൈ​ജു, സീ​ബോ ശ​ശി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്വ യു. ​പ്ര​തി​ഭ എം ​എ​ൽ എ , ​എ ജെ ​ഷാ​ജ​ഹാ​ൻ, ബി ​അ​ബി​ൻ​ഷാ,നി​സാ​ർ, സ​നി​ൽ​കു​മാ​ർ, വി ​കെ സി​ദ്ധാ​ർ​ത്ഥ​ൻ തു​ട​ങ്ങി​ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment