ത​ന്ത്ര​പ​ര​മാ​യ നീ​ക്കം! ഐ ഗ്രൂപ്പിനെ പൂട്ടി; പ്രതിപക്ഷ നേതാവിനെതിരേ കടുത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്പോഴും എ ഗ്രൂപ്പ് നിശബ്ദത പാലിക്കുന്നതിനു പിന്നിൽ…

എം.​ജെ. ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ ബി​ജു ര​മേ​ശി​ന്‍റെ പു​തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട് ഐ ​ഗ്രൂ​പ്പ്. ര​മേ​ശി​ന്‍റെ പു​തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ലും കു​രു​ങ്ങി​യ​ത് ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ്.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യ വി.​എ​സ്. ശി​വ​കു​മാ​റും കേ​സി​ൽ കു​രു​ങ്ങാ​നൊ​രു​ങ്ങു​ന്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ പാ​ർ​ട്ടി​യൊ​ന്നാ​കെ രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

വി​വാ​ദ​ത്തെ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ൾ സ​മ​ർ​ഥ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന. ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലും ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ് പ്ര​ധാ​ന​മാ​യും ചെ​ന്ന​ത്ത​ല​യ്ക്കു പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ രം​ഗ​ത്തു​വ​ന്ന​ത്.

ത​ന്ത്ര​പ​ര​മാ​യ നീ​ക്കം

അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ക്കേ​ണ്ട​തു നി​ല​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യാ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ത്തി​ൽ ത​ന്ത്ര​പ​ര​മാ​യ നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണ് എ​തി​ർ​പ​ക്ഷ​മാ​യ എ ​ഗ്രൂ​പ്പ്. അ​തേ​സ​മ​യം, ചെ​ന്നി​ത്ത​ല ആ​രോ​പ​ണ​ത്തി​ൽ പെ​ട്ട​തോ​ടെ ഐ ​ഗ്രൂ​പ്പ് ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലു​മാ​ണ്.

ഗ്രൂ​പ്പ് നേ​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നുമാ​യ മു​ൻ മ​ന്ത്രി വി.​എ​സ് ശി​വ​കു​മാ​റും കോ​ഴ ആ​രോ​പ​ണ​മു​ന​യി​ലാ​യ​തു ഗ്രൂ​പ്പി​നു​ള്ളി​ൽ​ത്ത​ന്നെ പൊ​ട്ടി​ത്തെ​റി​ക്കു​ള്ള സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ഗ്രൂ​പ്പി​ലും അ​സ്വ​സ്ഥ​ത

ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ബി​ജു ര​മേ​ശി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​ണ് ഐ ​ഗൂ​പ്പ് നേ​താ​വും എം​പി​യു​മാ​യ അ​ടൂ​ർ പ്ര​കാ​ശ്. ബി​ജു ര​മേ​ശ് ഇ​ത്ര​യും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഇ​റ​ങ്ങി പു​റ​പ്പെ​ടു​ന്ന​തി​നെ അ​ടൂ​ർ പ്ര​കാ​ശ് ത​ട​ഞ്ഞി​ല്ലെ​ന്ന വി​കാ​രം ഐ ​ഗ്രൂ​പ്പി​നു​ള്ളി​ലു​ണ്ട്.

ഇ​തു വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​ട്ടി​ത്തെ​റി​യി​ലെ​ത്തു​മെ​ന്ന് എ ​ഗ്രൂ​പ്പ് ക​രു​താ​ൻ കാ​ര​ണ​മി​താ​ണ്. ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ​യു​ള​ള ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ത​ത്കാ​ലം എ ​ഗ്രൂ​പ്പ് രം​ഗ​ത്തി​റ​ങ്ങി​ല്ല.

ഇ​ന്ന​ലെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ​നി​ന്നെ​ല്ലാം മാ​റി​നി​ൽ​ക്കാ​ൻ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലും അ​തു ത​ന്നെ​യാ​യി​രി​ക്കും നി​ല​പാ​ടെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

മു​ൻ എ​ക്സൈ​സ് മ​ന്ത്രി കെ ​ബാ​ബു മാ​ത്ര​മാ​ണ് ബി​ജു ര​മേ​ശി​ന്‍റെ പ​ട്ടി​ക​യി​ലു​ള്ള എ ​ഗൂ​പ്പ് നേ​താ​വ്. ബാ​ബു ആ​ണെ​ങ്കി​ൽ ഗ്രൂ​പ്പി​നു​ള്ളി​ലും രാ​ഷ്‌​ട്രീ​യ​ത്തി​ലും അ​ത്ര സ​ജീ​വ​വു​മ​ല്ല. ഇ​തു ഉ​യ​ർ​ത്തി കാ​ട്ടി​ത​ന്നെ​യാ​ണ് എ ​യു​ടെ നീ​ക്ക​ങ്ങ​ളെ​ല്ലാം.

ആ​ളെ പി​ടി​ത്തം

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളെ​യെ​ല്ലാം എ ​ഗ്രൂ​പ്പി​ലെ എ​ത്തി​ച്ച് ഐ​യു​ടെ വി​ല​പേ​ശ​ൽ ശ​ക്തി കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​വും ഒ​രു വ​ശ​ത്ത് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കെ ​മു​ര​ളീ​ധ​ര​ന​ട​ക്ക​മു​ള്ള ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളി​ൽ പ​ല​രും ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടും എ ​ഗ്രൂ​പ്പി​നോ​ടു​മാ​ണ് ഇ​പ്പോ​ൾ താ​ത്പ​ര്യം. ഇ​പ്പോ​ഴ​ത്തെ ബി​ജു ര​മേ​ശി​ന്‍റെ നീ​ക്ക​ങ്ങ​ൾ​ക്കു പി​ന്നി​ൽ എ​ഗ്രൂ​പ്പി​നും പ​ങ്കു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​തി​ൽ ഒ​രു കാ​ര​ണം ഇ​താ​ണ്

. ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ​യു​ള​ള ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ സി​പി​എ​മ്മും സ​ർ​ക്കാ​രു​മാ​ണെ​ന്നു​മാ​ണ് ഐ ​ഗ്രൂ​പ്പ് പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​രി​നെ​തി​രേ ശ​ക്ത​മാ​യി നീ​ങ്ങി​യ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് വി​ജി​ല​ൻ​സ് കേ​സെടു​ക്കു​മെ​ന്ന ആ​രോ​പ​ണം ഐ ​ഗ്രൂ​പ്പ് ഉ​ന്ന​യി​ക്കു​മ്പോ​ൾ അ​തി​നെ പി​ന്താ​ങ്ങാ​ൻ എ ​ഗ്രൂ​പ്പ് രം​ഗ​ത്ത് എ​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​നം.

Related posts

Leave a Comment