കോ​ഴി​ക്കൂ​ട്ടി​ൽ കൈ​യി​ടാ​ൻ മ​ടി​ക്കു​മെ​ന്ന ന​സീ​റി​ന്‍റെ ധാ​ര​ണ പാ​ളി; കൂ​ട്ടി​ൽ ഒ​ളി​പ്പി​ച്ച 43 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി; പി​ടി​ച്ചെ​ടു​ത്ത​ത് ബി​വ​റേ​ജി​ലെ മ​ദ്യം

മു​ക്കൂ​ട്ടു​ത​റ: ചി​ല്ല​റ വി​ൽ​പ​ന​യ്ക്കാ​യി വി​വി​ധ ബി​വ​റേ​ജ് ഷോ​പ്പു​ക​ളി​ൽ​നി​ന്ന് വാ​ങ്ങി​വ​ച്ച 43 ലി​റ്റ​ർ മ​ദ്യം ഒ​ളി​പ്പി​ച്ച​ത് പ​റ​മ്പി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ. വി​വ​രം ര​ഹ​സ്യ​മാ​യി അ​റി​ഞ്ഞെ​ത്തി​യ എ​ക്സൈ​സ് സം​ഘം കോ​ഴി​ക്കൂ​ട്ടി​ലെ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി. മ​ദ്യം വാ​ങ്ങി വി​ൽ​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ച വീ​ട്ടു​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു.

മു​ക്കൂ​ട്ടു​ത​റ ചാ​ത്ത​ൻ​ത​റ​യി​ലാ​ണ് സം​ഭ​വം. ചാ​ത്ത​ൻ​ത​റ ക​ഴു​ത്തൂ​ട്ടു പു​ര​യി​ട​ത്തി​ൽ ന​സീ​ർ (51) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്സൈ​സ് റാ​ന്നി റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. വി​ശാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

അ​ര ലി​റ്റ​ർ മ​ദ്യ​ത്തി​ന് 150 ഉം 200 ​ഉം രൂ​പ​യാ​ണ് അ​ധി​കം വാ​ങ്ങി വി​റ്റി​രു​ന്ന​തെ​ന്നും ഡ്രൈ​ഡേ ദി​വ​സം ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്കു​മെ​ന്നും എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. വീ​ട്ടി​ലെ ശു​ചി​മു​റി​ക്ക് തൊ​ട്ട​ടു​ത്തു​ള്ള പ​റ​മ്പി​ൽ കോ​ഴി​ക​ൾ ഇ​ല്ലാ​ത്ത കോ​ഴി​ക്കൂ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​ശേ​ഖ​രം.

പ്ര​തി​യെ റാ​ന്നി കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ്പ​ന നാ​ളു​ക​ളാ​യി മു​ക്കൂ​ട്ടു​ത​റ, ചാ​ത്ത​ൻ​ത​റ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്. പൊ​ൻ​കു​ന്നം എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കൂ​ട്ടു​ത​റ​യി​ൽ പെ​ട്ടി​ക്ക​ട റെ​യ്ഡ് ചെ​യ്ത് മി​നി ബാ​ർ പൂ​ട്ടി​യി​ട്ട് അ​ധി​കം ദി​വ​സ​മാ​യി​ല്ല.

എ​ക്സൈ​സ് റാ​ന്നി റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​കെ. സ​ന്തോ​ഷ്‌ കു​മാ​ർ, ആ​ർ.​ആ​ർ. ര​ജീ​ഷ്, വൈ. ​അ​നീ​ഷ്, അ​തു​ൽ കൃ​ഷ്ണ​ൻ, ജോ​ബി​ൻ ജോ​സ്, കെ. ​പ്ര​കാ​ശ്, എ​സ്. മ​ഹേ​ഷ്‌, കെ.​സി. നി​ര​ഞ്ജ​ന, കെ. ​സം​ഗീ​ത, നെ​ഹി​ല എം. ​മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീം ​റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment