മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ സംഘടിപ്പിച്ച സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് പിന്നാലെ നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലിസ്. ഒക്ടോബർ 28-നകം രാജ്യം വിടാനാണ് അദ്ദേഹത്തിന് നിര്ദേശം നല്കിയിരിക്കുന്നത്. അമേരിക്കന് പാസ്പോര്ട്ടുള്ള ഇമ്രാന് ഖാന്, ബോക്സ് ഓഫീസ് താരം ആമിര് ഖാന്റെ സഹോദരീപുത്രനനാണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില് പങ്കെടുത്തതിനാണ് നടപടി. ഇന്ത്യൻ പൗരനല്ലാതിരുന്നിട്ടും പ്രതിഷേധത്തില് പങ്കെടുത്തു എന്നാരോപിച്ച് ഇമിഗ്രേഷൻ നിയമത്തിലെ സെക്ഷൻ 29, 7 പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രതിഷേധത്തിനിടയിൽ അദ്ദേഹത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കസ്റ്റഡിയിലായതിന് പിന്നാലെ പൊലിസ് വാനിലിരിക്കുന്ന തന്റെ ചിത്രം പങ്കുവെച്ച് ‘ഞാൻ ഒരു യാത്ര പോവുകയാണെന്ന് തോന്നുന്നു’ എന്ന് അദ്ദേഹം കുറിച്ചിരുന്നു. മുംബൈയിലെ പൗരന് എന്ന നിലയിലാണ് താൻ സമരത്തിനെത്തിയതെന്നും ആളുകളുടെ ശബ്ദം അടിച്ചമർത്തുന്നതിനെ ചോദ്യം ചെയ്യാനാണ് എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
