നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്നു തെളിവെടുപ്പ്

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി പൊലിസ് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികള്‍ മദ്യപിച്ച ബാറുകളിലും അപകടം നടന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തും. അമിത വേഗതയില്‍ കാര്‍ ഓടിക്കനിടയായ സാഹചര്യത്തില്‍ പ്രതിയുടെ വിശദീകരണവും പൊലിസ് രേഖപ്പെടുത്തും.

മുമ്പും സമാന രീതിയില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിന്‍റെ ദൃശ്യങ്ങള്‍ പ്രതി സുഹൈല്‍ സജീവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ കാര്യങ്ങളിലും വിശദാംശങ്ങള്‍ തേടും. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ പൊലിസിന് പുറമെ എക്സൈസും മോട്ടോര്‍ വാഹന വകുപ്പും ചോദ്യം ചെയ്യും.

സുഹൈലിന് പുറമേ ആലപ്പുഴ തുമ്പോളി പാലപ്പറമ്പില്‍ നിനവ്, ആലപ്പുഴ സ്വദേശികളായ ജോയല്‍, അമീന്‍(19) എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ള മറ്റ് പ്രതികള്‍. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് വൈകിട്ട് വരെ കസ്റ്റഡിയില്‍ വിട്ടതിനാല്‍ വെള്ളിയാഴ്ചയാണ് സുഹൈലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുക.

അതേസമയം, പ്രതികള്‍ക്ക് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. സംസ്ഥാന എക്സൈസ് കമ്മിഷണര്‍ എസ്. സാംബശിവറാവുവാണ് മൂന്ന് ബാറുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ്, നെടുമ്പാശേരി മാരിയറ്റ് കോര്‍ട്ട്‌യാര്‍ഡ്, വൈറ്റില ദയ എന്നീ ബാറുകളുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. നോട്ടീസ് ലഭിച്ച 15 ദിവസത്തിനകം ബാര്‍ ലൈസന്‍സികള്‍ കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.

അപകടസമയത്തെ കാറിന്റെ വേഗത കണ്ടെത്താന്‍ പൊലിസ് വിദഗ്ധരുടെ സഹായത്തോടെ ഇന്നലെ പരിശോധന നടത്തിയിരുന്നു. നെടുമ്പാശേരി പൊലിസ് കസ്റ്റഡിയിലുള്ള കാര്‍ ഇന്നലെ വൈകിട്ട് ബിഎംഡബ്ല്യു കമ്പനിയുടെ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. അപകട സമയത്ത് വാഹനം 120 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നതായാണ് പ്രതി സുഹൈല്‍ പൊലിസിന് നല്‍കിയിട്ടുള്ള മൊഴി.

മിനി കൂപ്പർ അ​പ​ക​ടം: പഴുതടച്ച അന്വേഷണത്തിന് പ്രത്യേക സംഘം

കൊ​​​​ച്ചി: നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട കേ​​​​സി​​​​ല്‍ പൊ​​​​ലി​​​​സി​​​​നു വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍​ക്കു പി​​​​ന്നാ​​​​ലെ കേ​​​​സി​​​​ല്‍ പ​​​​ഴു​​​​ത​​​​ട​​​​ച്ച അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി പൊ​​​​ലി​​​​സ്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് പ്ര​​​​ത്യേ​​​​ക സം​​​​ഘം(​​​​എ​​​​സ്‌​​​​ഐ​​​​ടി) സ​​​​ര്‍​ക്കാ​​​​ര്‍ രൂ​​​​പവത്ക​​​​രി​​​​ച്ചു. ആ​​​​ലൂ​​​​വ റൂ​​​​റ​​​​ല്‍ എ​​​​സ്പി കെ.​​​​എ​​​​സ്. സു​​​​ദ​​​​ര്‍​ശ​​​​ന്‍റെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​കും എ​​​​സ്‌​​​​ഐ​​​​ടി അ​​​​ന്വേ​​​​ഷ​​​​ണം. ഡി​​​​വൈ​​​​എ​​​​സ്പി ബൈ​​​​ജു കെ. ​​​​പൗ​​​​ലോ​​​​സി​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​ച്ചു​​​​മ​​​​ത​​​​ല. പൊ​​​​ലി​​​​സ് വീ​​​​ഴ്ച ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള​​​​ട​​​​ക്കം രം​​​​ഗ​​​​ത്തു​​​വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ക​​​​ള്‍​ക്കു പ​​​​ര​​​​മാ​​​​വ​​​​ധി ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കി കു​​​​റ്റ​​​​മ​​​​റ്റ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​ണ് ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ മി​​​​നി​ കൂ​​​​പ്പ​​​​ര്‍ ഓ​​​​ടി​​​​ച്ച ആ​​​​ല​​​​പ്പു​​​​ഴ ആ​​​​ലി​​​​ശേ​​​​രി നൂ​​​​ഹ് മ​​​​ന്‍​സി​​​​ലി​​​​ല്‍ സു​​​​ഹൈ​​​​ല്‍ സ​​​​ജീ​​​​വ് സം​​​​ഭ​​​​വ​​​സ​​​​മ​​​​യ​​​​ത്ത് മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു​​​വെ​​​ന്ന് പൊ​​​​ലി​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ ഇ​​​​യാ​​​​ള്‍ മ​​​​റ്റ് ല​​​​ഹ​​​​രി​​​വ​​​​സ്തു​​​​ക്ക​​​​ള്‍ ഉ​​​​പ​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നോ എ​​​​ന്ന​​​​ത​​​​ട​​​​ക്കം പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഫോ​​​​റ​​​​ന്‍​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​നാ​​​ഫ​​​​ലം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ഇ​​​​തി​​​​ല്‍ വ്യ​​​​ക്ത​​​​ത വ​​​​രും. ബി​​​​എ​​​​ന്‍​എ​​​​സ് 105, 281, 49, 3(5), മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന നി​​​​യ​​​​മം 185 എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണു നി​​​​ല​​​​വി​​​​ല്‍ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. പ്ര​​​​തി ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു തെ​​​​ളി​​​​ഞ്ഞാ​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ചു​​​​മ​​​​ത്തി​​​​യേ​​​​ക്കും.

മ​​​​ത്സ​​​​ര​​​യോ​​​ട്ടം ന​​​​ട​​​​ത്തി​​​​യോ? ചോ​​​​ദ്യം ചെ​​​​യ്യാ​​​​ന്‍ പൊ​​​​ലി​​​​സ്

അ​​​​ങ്ക​​​​മാ​​​​ലി മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ നാ​​​​ലു പ്ര​​​​തി​​​​ക​​​​ളെയും ഇ​​​​ന്നു വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചു വ​​​​രെ പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വി​​​​ട്ടു. പ്ര​​​​തി​​​​ക​​​​ളു​​​​മാ​​​​യി അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന സ്ഥ​​​​ല​​​​ത്ത് ഉൾപ്പടെയെത്തി പ​​​​ര​​​​മാാ​​​​വ​​​​ധി തെ​​​​ളി​​​​വു​​​​ക​​​​ള്‍ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ നീ​​​​ക്കം.

പ്ര​​​​തി​​​​ക​​​​ള്‍ മ​​​​ദ്യ​​​​പി​​​​ച്ച ബാ​​​​റു​​​​ക​​​​ളി​​​​ലും തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തും. അ​​​​മി​​​​തവേ​​​​ഗ​​​​ത്തി​​​ല്‍ കാ​​​​ര്‍ ഓ​​​​ടി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യതിലുള്ള പ്ര​​​​തി​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വും പൊ​​​​ലി​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും. മു​​​​മ്പും സ​​​​മാ​​​​ന​​​രീ​​​​തി​​​​യി​​​​ല്‍ അ​​​​മി​​​​ത​​​വേ​​​​ഗ​​​​ത്തി​​​​ല്‍ വാ​​​​ഹ​​​​നം ഓ​​​​ടി​​​​ച്ച​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ പ്ര​​​​തി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ തേ​​​​ടും. ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ ല​​​​ഭി​​​​ച്ച പ്ര​​​​തി​​​​ക​​​​ളെ എ​​​​ക്‌​​​​സൈ​​​​സും മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പും ചോ​​​​ദ്യം ചെ​​​​യ്യും. സു​​​​ഹൈ​​​​ലി​​​​നു​​​പു​​​​റ​​​​മേ ആ​​​​ല​​​​പ്പു​​​​ഴ തു​​​​മ്പോ​​​​ളി പാ​​​​ല​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ നി​​​​ന​​​​വ് (19), ആ​​​​ല​​​​പ്പു​​​​ഴ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ജോ​​​​യ​​​​ല്‍(19), അ​​​​മീ​​​​ന്‍(19) എ​​​​ന്നി​​​​വ​​​​രാ​​​​ണ് കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ മ​​​​റ്റു പ്ര​​​​തി​​​​ക​​​​ള്‍.


വേ​​​​ഗം ​ക​​​​ണ്ടെ​​​​ത്താ​​​​ന്‍ പ​​​​രി​​​​ശോ​​​​ധ​​​​ന

അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്തെ മി​​​​നി​​​​ കൂ​​​​പ്പ​​​​റി​​​ന്‍റെ വേ​​​​ഗം ക​​​​ണ്ടെ​​​​ത്താ​​​​ന്‍ പൊ​​​​ലി​​​​സ് സാങ്കേതിക വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള കാ​​​​ര്‍ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​ന്നേ​​​രം ബി​​​​എം​​​​ഡ​​​​ബ്ല്യു ക​​​​മ്പ​​​​നി​​​​യു​​​​ടെ സം​​​​ഘ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.

കാ​​​​റി​​​​ലെ ഇ​​​​വ​​​​ന്‍റ് ഡാ​​​​റ്റാ റി​​​​ക്കാ​​​​ര്‍​ഡ​​​​ര്‍ (ഇ​​​​ഡി​​​​ആ​​​​ര്‍) പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. കാ​​​​റി​​​​ന്‍റെ വേ​​​​ഗ​​​​ത, സ​​​​ഞ്ച​​​​രി​​​​ച്ച വ​​​​ഴി എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. മി​​​​നി​​​​കൂ​​​​പ്പ​​​​ര്‍ കാ​​​​റു​​​​ക​​​​ളി​​​​ലെ ഇ​​​​ഡി​​​​ആ​​​​ര്‍, ഇ​​​​സി​​​​യു എ​​​​ന്നീ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ വേ​​​​ഗ​​​​വും യാ​​​​ത്രാ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും കൃ​​​​ത്യ​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും. ഫോ​​​​റ​​​​ന്‍​സി​​​​ക് വി​​​​ദ​​​​ഗ്ധ​​​​ര്‍​ക്ക് പ്ര​​​​ത്യേ​​​​ക ടൂ​​​​ളു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഈ ​​​​ഡാ​​​​റ്റ വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും. അ​​​​പ​​​​ക​​​​ട​​​സ​​​​മ​​​​യ​​​​ത്ത് വാ​​​​ഹ​​​​നം 120 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വേ​​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണു പ്ര​​​​തി സു​​​​ഹൈ​​​​ല്‍ പൊ​​​​ലി​​​​സി​​​​നു ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള മൊ​​​​ഴി.

പ്ര​​​​തി​​​​ക​​​​ളെ കോ​​​​ട​​​​തി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച​​​​ത് ക​​​​ന​​​​ത്ത കാ​​​​വ​​​​ലി​​​​ല്‍

പ്ര​​​​തി​​​​ക​​​​ള്‍​ക്കു​​​ നേ​​​രേ പ്ര​​​​തി​​​​ഷേ​​​​ധ​​​മു​​​​ണ്ടാ​​​​യേ​​​​ക്കു​​​​മെ​​​​ന്ന സൂ​​​​ച​​​​ന​​​​യെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​​ന​​​​ത്ത പൊ​​​​ലി​​​​സ് കാ​​​​വ​​​​ലി​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​ളാ​​​​യ സു​​​​ഹൈ​​​​ല്‍ സ​​​​ജീ​​​​വ​​​​ന്‍, നി​​​​ന​​​​വ്, ജോ​​​​യ​​​​ല്‍, അ​​​​മീ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ അ​​​​ങ്ക​​​​മാ​​​​ലി മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച​​​​ത്. മു​​​​ഖം മ​​​​റ​​​​ച്ചാ​​​​ണു പ്ര​​​​തി​​​​ക​​​​ള്‍ എ​​​​ത്തി​​​​യ​​​​ത്.

കാ​​​​ക്ക​​​​നാ​​​​ട് ബോ​​​​സ്റ്റ​​​​ല്‍ സ്കൂളി​​​​ല്‍നി​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് 12.30 ഓ​​​ടെ​​​യാ​​​ണു പ്ര​​​​തി​​​​ക​​​​ളെ അ​​​​ങ്ക​​​​മാ​​​​ലി മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ച​​​​ത്. മ​​​​ദ്യ​​​​പി​​​​ച്ചു വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ച​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മെ​​​​ന്നും 18 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ പ്ര​​​​തി​​​​ക​​​​ള്‍​ക്ക് ഇ​​​​തി​​​​ന്‍റെ ഭ​​​​വി​​​​ഷ്യ​​​​ത്തു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബോ​​​​ധ്യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ വാ​​​​ദി​​​​ച്ചു.

പ്ര​​​​തി​​​​ക​​​​ളെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വാ​​​​ങ്ങി തെ​​​​ളി​​​​വു​​​​ണ്ടാ​​​​ക്കാ​​​​നാ​​​​ണ് പൊ​​​​ലി​​​​സ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്ര​​​​തി​​​​ഭാ​​​​ഗം കോ​​​​ട​​​​തി​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​ക​​​​ളു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ഇ​​​​ന്നു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ബാ​​​​റു​​​​ക​​​​ളു​​​​ടെ ലൈ​​​​സ​​​​ന്‍​സ് സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്തു

19കാ​​​​ര​​​​ന്‍ ഓ​​​​ടി​​​​ച്ച മി​​​​നി കൂ​​​​പ്പ​​​​ര്‍ കാ​​​​റി​​​​ടി​​​​ച്ച് മൂ​​​​ന്നു​​​​പേ​​​​ര്‍ മ​​​​രി​​​​ച്ച കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ള്‍​ക്കു മ​​​​ദ്യം ന​​​​ല്‍​കി​​​​യ ബാ​​​​റു​​​​ക​​​​ളു​​​​ടെ ലൈ​​​​സ​​​​ന്‍​സ് സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന എ​​​​ക്‌​​​​സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ എ​​​​സ്. സാം​​​​ബ​​​​ശി​​​​വ​​​​ റാ​​​​വു​​​​വാ​​​​ണ് മൂ​​​​ന്ന് ബാ​​​​റു​​​​ക​​​​ളു​​​​ടെ ലൈ​​​​സ​​​​ന്‍​സ് സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്ത് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.
പാ​​​​ലാ​​​​രി​​​​വ​​​​ട്ടം മ​​​​ണ്‍​സൂ​​​​ണ്‍ എം​​​​പ്ര​​​​സ്, നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി മാ​​​​രി​​​​യ​​​​റ്റ് കോ​​​​ര്‍​ട്ട്‌​​​​യാ​​​​ര്‍​ഡ്, വൈ​​​​റ്റി​​​​ല ദ​​​​യ എ​​​​ന്നീ ബാ​​​​റു​​​​ക​​​​ളു​​​​ടെ ലൈ​​​​സ​​​​ന്‍​സാ​​​​ണ് സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്ത​​​​ത്. നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ബാ​​​​ര്‍ ലൈ​​​​സ​​​​ന്‍​സി​​​​ക​​​​ള്‍ കാ​​​​ര​​​​ണം ബോ​​​​ധി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ലു​​​​ണ്ട്.

എ​​​​റ​​​​ണാ​​​​കു​​​​ളം ഡെ​​​​പ്യൂ​​​​ട്ടി എ​​​​ക്സൈ​​​​സ് ക​​​​മ്മി​​​​ഷ​​​​ണ​​​​ര്‍ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

 

Related posts

Leave a Comment