മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ഭേ​ദ​ഗ​തി ബി​ൽ: ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ഭേ​ദ​ഗ​തി ബി​ല്ലി​ൽ അ​ന്തി​മ​ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്കാ​യു​ള്ള ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗം ഇ​ന്ന് ന​ട​ക്കും. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം നാ​ളെ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി​യു​ടെ നി​ർ​ണാ​യ​ക യോ​ഗം. ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ആ​ണ് യോ​ഗം ന​ട​ക്കു​ക. എ​ല്ലാ ബി​ജെ​പി എം​പി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. യോ​ഗ​ത്തി​ൽ ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ളും വോ​ട്ടിം​ഗ് ന​ട​പ​ടി​യും നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ സ​ഭ​യി​ൽ ഹാ​ജ​രാ​കാ​നു​ള്ള മൂ​ന്ന് വ​രി വി​പ്പും എം​പി​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ഡി​എം​കെ​യും എ​ൻ​സി​പി ശ​ര​ത് പ​വാ​ർ പ​ക്ഷ​വും പി​ന്തു​ണ​ച്ച​തോ​ടെ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

Read More