മൃഗീയം! മോഷണം ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ടു, കൊടുംവിഷമുള്ള ഉറുമ്പുകളുടെ കടിയേറ്റ് യുവതിക്കു ദാരുണാന്ത്യം

womnലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ നിന്നാണ് ഈ ദാരുണവാര്‍ത്ത. മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതി വിഷ ഉറുമ്പുകളുടെ കടിയേറ്റ് മരിച്ചു. ബൊളീവിയന്‍ തലസ്ഥാനമായ ലാസ്പാസില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലൊരാളുടെ കാര്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് 52കാരിയായ സ്ത്രീയെയും മക്കളെയും നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടത്. സത്രീയുടെ മകളെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടത്.

മണിക്കൂറുകളോളം വെള്ളം പോലുമില്ലാതെ ഇവര്‍ മരത്തില്‍ കെട്ടിയിട്ടനിലയിലായിരുന്നു. ഒടുവില്‍ പോലീസെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വൈകിപ്പോയിരുന്നു. ഉഗ്ര വിഷമുള്ള ഉറുമ്പുകള്‍ ഈ മരത്തിലുണ്ടായിരുന്നുവെന്നും ഇവയുടെ കടിയേറ്റാണ് യുവതി മരിച്ചതെന്നും ഡോക്ടര്‍മാര്‍പറഞ്ഞു. യുവതിയുടെ ശ്വാസനാളത്തിനാണ് കടിയേറ്റതെന്നും തുടര്‍ന്ന് വിഷം ശരീരത്തിലേക്ക് വ്യാപിച്ചതാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related posts