പാര്‍ട്ടി ചാനലിലെ ഭാഗ്യലക്ഷ്മിയുടെ പരിപാടിക്ക് ഷട്ടറിട്ടു, വടക്കാഞ്ചേരി സംഭവത്തിന്റെ പ്രതികാരമെന്നു സൂചന, ചില കാര്യങ്ങള്‍ വിശദീകരിക്കാനാകില്ലെന്ന് താരം

bhagyaഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമെന്ന ലേബലിനുപരിയായി മലയാളികള്‍ക്കിടയില്‍ സ്ഥാനമുള്ള വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ജനശ്രദ്ധയാകര്‍ഷിച്ച പല സാമൂഹിക ഇടപെടലുകളും അവര്‍ നടത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട ബലാത്സംഗക്കേസ്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ഇത്. സിപിഎമ്മുമായും പ്രത്യേകിച്ച്, കൈരളി ടിവി തലവനായ ജോണ്‍ ബ്രിട്ടാസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഭാഗ്യലക്ഷ്മി ചാനലില്‍ ഒരു പരിപാടിയും അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഈ പരിപാടി അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി അവര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അവര്‍ പ്രഖ്യാപനം നടത്തിയത്.

വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ഷോയില്‍ നിന്നും പിന്‍മാറുന്നതെന്നാണ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്. എന്നാല്‍ വടക്കാഞ്ചേരി സംഭവത്തില്‍ പാര്‍ട്ടിയെ നാണംകെടുത്തിയ വ്യക്തിയുമായി സഹകരിക്കേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ചാനല്‍ അധികൃതര്‍ പരിപാടിക്കു ഫുള്‍സ്റ്റോപ്പിട്ടതെന്നാണ് സൂചന. വിവാദം ഉണ്ടായവേളയില്‍ തന്നെ ഇവരെ പരിപാടിയില്‍നിന്ന് ഒഴിവാക്കണമെന്ന വികാരമുയര്‍ന്നിരുന്നു. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ ഭാഗ്യലക്ഷ്മിയെ പുറത്താക്കിയാല്‍ അത് കൂടുതല്‍ പ്രശ്‌നം ക്ഷണിച്ചുവരുത്തുമെന്ന ഭയം പാര്‍ട്ടിക്കുണ്ടായിരുന്നു. അതാണ് നടപടി വൈകിപ്പിക്കാന്‍ കാരണം.

അതേസമയം ഭാഗ്യലക്ഷ്മി പലതും തുറന്നുപറയാതെയാണ് പോസ്റ്റിട്ടിരിക്കുന്നത്. സ്വന്തം താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി തുടങ്ങിയത്. എന്നിട്ടും താനതില്‍ നിന്നും പിന്‍മാറുന്നതെന്താണെന്നു ചോദിച്ചാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കാനാവില്ലെന്നും ഭാഗ്യലക്ഷ്മി സ്വന്തം താല്‍പര്യപ്രകാരം തുടങ്ങിയ പരിപാടിയില്‍ നിന്നും സ്വമേധയാ പിന്‍മാറുകയാണ് ഭാഗ്യലക്ഷ്മി. എന്നാല്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല. ചില കാരണങ്ങള്‍ അങ്ങനെയാണ് വിശദീകരിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. കേവലമൊരു ടോക് ഷോ എന്നതിനുമപ്പുറത്തേക്കുള്ള പരിപാടിയായിരുന്നു സെല്‍ഫ് എന്ന ടോക് ഷോ. സാമൂഹ്യ പ്രതിബദ്ധതയായിരുന്നു പരിപാടിയിലൂടെ ലക്ഷ്യമാക്കിയത്. നിരവധി വിഷയങ്ങളെക്കുറിച്ച് പഠിക്കാനും അതുവഴി പലരേയും സഹായിക്കാന്‍ കഴിഞ്ഞുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

Related posts