കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാവ് ഷോണ്‍ ആന്റണി, നടന് സൗബിന് ഷാഹിര്‍ എന്നിവര്‍ വിദേശ യാത്രയ്ക്ക് അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധിപറയും.
സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ ഹര്‍ജിക്കാര്‍ക്ക് ജാമ്യവ്യവസ്ഥയുടെ ഭാഗമായി വിചാരണക്കോടതി വിദേശ യാത്രാനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
സൗബിന് തിരക്കേറിയ നടനായതിനാല്‍ യാത്രാവിലക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ കേസന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ഇന്ത്യ വിടാന്‍ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.