ആ​ന​വ​ണ്ടി സ​ങ്ക​ട​വ​ണ്ടി..! പി​രി​ച്ചു​വിടലിനെ  തു​ട​ർ​ന്നു​ണ്ടാ​യ  പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​മെ​ന്ന് ടോ​മി​ൻ ത​ച്ച​ങ്ക​രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആർ​ടി​സി​യി​ലെ എം​പാ​ന​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി എം​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി അറിയിച്ചു. സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം കൂ​ട്ടു​മെ​ന്നും അ​ധി​ക ജോ​ലി​ക്ക് അ​ധി​ക വേ​ത​നം ന​ൽ​കു​മെ​ന്നും ത​ച്ച​ങ്ക​രി പ​റ​ഞ്ഞു.

ലൈ​സ​ൻ​സു​ള്ള മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​രെ ക​ണ്ട​ക്ടർമാ​രാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ അ​വ​ധി​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ത​ച്ച​ങ്ക​രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, നി​ല​വി​ലെ പ്ര​തി​സ​ന്ധി കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​നി​ൽ​പ്പി​നെ പോ​ലും ബാ​ധി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്ത് ഇന്നും സ​ർ​വീ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​ട​ങ്ങി. സം​സ്ഥാ​ന​ത്താ​കെ 20 ശ​ത​മാ​ന​ത്തോ​ളം സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 50 സ​ർ​വീ​സ്, കൊ​ല്ല​ത്ത് 42 ഷെ​ഡ്യൂ​ൾ എ​ന്നി​വ മു​ട​ങ്ങി. കോ​ട്ട​യ​ത്തു​നി​ന്ന് പ​ന്പ​യി​ലേ​ക്കു​ള്ള 21 സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ളും മു​ട​ങ്ങി.

Related posts